ഞങ്ങള്‍ ഇന്ത്യയില്‍ സമാധാനത്തോടെയാണ് ജീവിക്കുന്നത്: വീഡിയോയുമായി ഒരു ബന്ധവുമില്ല; ഇത് വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കം: മുസ്‌കാന്റെ പിതാവ്
ബെംഗളൂരു: കര്‍ണാടക ഹിജാബ് വിഷയത്തില്‍ ജയ് ശ്രീറാം വിളിച്ച ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് നേരെ അല്ലാഹു അക്ബര്‍ മുഴക്കിയ മുസ്‌കാന്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിനിയെ അഭിനന്ദിച്ചുകൊണ്ട് ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ തലവന് വീഡിയോ സന്ദേശം പുറത്തുവിട്ടതായുള്ള റിപ്പോര്‍ട്ടിന്മേല്‍ പ്രതികരിച്ച് മുസ്‌കാന്റെ പിതാവ്. തങ്ങള്‍ ഇന്ത്യയില്‍ സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും വീഡിയോയെക്കുറിച്ച് അറിയില്ലെന്നും വീഡിയോയിലുള്ള ആളുമായി ഒരു ബന്ധവുമില്ലെന്നും മുസ്‌കാന്റെ പിതാവ് മുഹമ്മദ് ഹസന്‍ ഖാന്‍ പറഞ്ഞു.വീഡിയോയിലെ പ്രസ്താവന തെറ്റാണെന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. ”ഞങ്ങള്‍ക്ക് ആ […]
Continue Reading