news

ക്ഷേത്രത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ സ്വയം കുഴിച്ച കുഴിയിൽ കള്ളൻ കുടുങ്ങി

‘അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീണു’ എന്നത് ഒരു പഴഞ്ചൊല്ലാണ്. ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുന്നു. ഇത്തവണ ഒരു കള്ളനാണ് താൻ കുഴിച്ച കുഴിയിൽ സ്വയം വീണത് എന്നുമാത്രം. ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ കള്ളൻ തുരന്ന കുഴിയിൽ അയാൾ തന്നെ വീഴുകയായിരുന്നു.ക്ഷേത്രത്തിലെ ഭിത്തി തുരന്ന കുഴിയിൽ കുടുങ്ങി സഹായത്തിനായി നിലവിളിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.തീരദേശ ജില്ലയായ ശ്രീകാകുളം ജമി യെല്ലമ്മ ക്ഷേത്രത്തിൽ നിന്ന് ആഭരണങ്ങളുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയാണ് കുഴിയിൽ കുടുങ്ങിയത്. […]

Continue Reading

നവരാത്രി ആഘോഷം; നടപടി ഭയന്ന് ഡൽഹിയിൽ ഇറച്ചിക്കടകൾ അടച്ചു

ന്യൂഡൽഹി: നവരാത്രി മഹോത്സവങ്ങളുടെ ഭാഗമായി ആളുകൾ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിനാൽ ഇറച്ചിക്കടകൾ ഒമ്പത് ദിവസം അടച്ചിടണമെന്ന് മേയർമാർ ആവശ്യ​പ്പെട്ടിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകൾ ഒന്നും ഇറങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇറച്ചിക്കട ഉടമകൾ സ്വമേധയാ കടകൾ അടച്ചത്. ഇറച്ചിക്കട ഉടമകൾ ഉദ്യോഗസ്ഥരുടെ നടപടി ഭയന്നാണ് അവരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.ഒമ്പത് ദിവസത്തെ ഉത്സവത്തോടനുബന്ധിച്ച് ഇറച്ചിക്കടകൾ അടച്ചുപൂട്ടണമെന്ന് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെയും ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെയും മേയർമാർ ആവശ്യപ്പെട്ടിരുന്നു. രണ്ടിടത്ത് ബി.ജെ.പിയാണ് ഭരിക്കുന്നത്.ഈസ്റ്റ് ഡൽഹി മേയർ […]

Continue Reading

ചായക്ക് മുതല്‍ ബിരിയാണിക്ക് വരെ വില കൂട്ടി; ഹോട്ടൽ ഭക്ഷണത്തിന് തീവില

തിരുവനന്തപുരം: ഒരു മുന്നറിയിപ്പും നല്‍കാതെ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടി. ഊണ്‍, ചായ, പൊറോട്ട, ചെറുകടികള്‍, ചിക്കന്‍ വിഭവങ്ങള്‍ എന്നിവക്കാണ് പെട്ടെന്ന് വില കൂട്ടിയത്. നിരവധി പരാതികൾ ഉയർന്നിട്ടും സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല.ചായക്ക് 2 രൂപ കൂട്ടി 12 ആക്കി. 10 രൂപയായിരുന്ന പൊറോട്ടയുടെ ഇപ്പോഴത്തെ വില 12 രൂപയാണ്. ചുരുക്കം ചില കടകളില്‍ 15 രൂപക്കാണ് പൊറോട്ട വില്‍പ്പന. 10 രൂപ കൊടുത്താല്‍ കിട്ടുമായിരുന്ന ചെറുകടികളുടെ വില 12 മുതല്‍ 15 രൂപ വരെയായി […]

Continue Reading

നിര്‍മാണത്തിനിടെ കെട്ടിടത്തിന്റെ ബീം തകര്‍ന്നു; വീട്ടുടമയും തൊഴിലാളിയും മരിച്ചു

കണ്ണൂര്‍: നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ബീം തകര്‍ന്ന് വീണ് രണ്ട് മരണം. കണ്ണൂര്‍ ചെമ്പിലോട് പള്ളിപ്പൊയിലില്‍ ആണ് അപകടം. വീട്ടുടമ മുന്താണി കൃഷ്ണന്‍, നിര്‍മ്മാണ തൊഴിലാളി കണ്ണാടി പറമ്പ് കൊറ്റാളി കോളനിയിലെ ലാലു എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. തകര്‍ന്നു വീണ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭീമിന് അടിയില്‍ കുടുങ്ങിയാണ് ഇരുവരും മരിച്ചത്. ഇരുവരെയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

Continue Reading

മരുമകളുടെ അടിയേറ്റ് മലയാളി വയോധിക അബുദാബിയില്‍ മരിച്ചു

അബുദാബി: കുടുംബവഴക്കിനിടെ മരുമകളുടെ മര്‍ദനമേറ്റ് മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം. വീട്ടില്‍ മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജനുവരിയിലായിരുന്നു മരിച്ച റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദിന്റെ വിവാഹം. പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു. റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള […]

Continue Reading

പിഞ്ചുകുഞ്ഞിന്റെ പുറത്ത് പേരും വിലാസവും എഴുതി യുക്രെയ്ൻ യുവതി; ഉള്ളുലയ്ക്കും ചിത്രം

ഏത് നേരത്താണ് ബോംബ് വീഴുന്നതെന്നും വീട് തകരുന്നതെന്നും വെടിയേൽക്കുന്നതെന്നുമുള്ള ക്രൂരസത്യങ്ങളേ യുക്രെയ്നിലെ വലിയൊരു വിഭാഗം ജനങ്ങളുടെയും ജീവിതത്തിലും സ്വപ്നങ്ങളിലും ഇന്നുള്ളൂ. യുദ്ധം വിതച്ച അരക്ഷിതാവസ്ഥയും ഭീതിയും അത്രമേൽ വലുതാണ്. മരണം ഏതുനേരത്തും സംഭവിക്കാമെന്ന നടുക്കുന്ന യാഥാർഥ്യത്തോട് അമ്മമാർ പൊരുത്തപ്പെട്ടു കഴിഞ്ഞു. കൊള്ളയും കൊള്ളിവയ്പ്പും ബലാൽസംഗവും യുക്രെയ്ന്റെ തെരുവുകളിൽ നിറയുകയാണ്.അത്യാഹിതങ്ങൾ സംഭവിച്ചാൽ മക്കളെ തിരിച്ചറിയുന്നതിനായി പിഞ്ചു കുഞ്ഞുങ്ങളുടെ പുറത്ത് വരെ പേരും വിലാസവുമടക്കം എഴുതി വയ്ക്കുകയാണ് അമ്മമാരെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുദ്ധത്തിന്റെ യാഥാർഥ്യം ഇതാണെന്ന് ചൂണ്ടിക്കാട്ടി […]

Continue Reading

കൊടുങ്ങല്ലൂർ ദർശനം കഴിഞ്ഞെത്തി; ഗുഡ്‌ബൈ സന്ദേശം സ്റ്റാറ്റസാക്കി; അയൽക്കാരായ യുവാക്കൾ ഒരേസമയം തൂങ്ങിമരിച്ച നിലയിൽ

നന്മണ്ട: അയൽക്കാരായ യുവാക്കളെ നന്മണ്ടയിൽ ഒരേസമയം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നന്മണ്ട മരക്കാട്ട് കൃഷ്ണൻകുട്ടിക്കുറുപ്പിന്റെ മകൻ വിജീഷ് (34), മരക്കാട്ട് ചാലിൽ രാജന്റെ മകൻ അഭിനന്ദ് (27) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഞായറാഴ്ചയാണ് വിജീഷ് വീട്ടിൽ തിരിച്ചെത്തിയത്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റിയംഗവുമായിരുന്ന വിജീഷിനെ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് വീടിനോടുചേർന്നുള്ള വിറകുപുരയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഓട്ടോഡ്രൈവറായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 3.30- ഓടെയാണ് അഭിനന്ദിനെ വീടിനുള്ളിൽ തൂങ്ങിയ […]

Continue Reading

ആദൂരിൽ മദ്യലഹരിയിൽ മകൻ അച്ഛൻ്റെ തലക്കടിച്ചു കൊന്നു

കാസർകോട്: മദ്യലഹരിയിൽ മകൻ അച്ഛൻ്റെ തലക്കടിച്ചു കൊന്നു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പാണ്ടി വെള്ളരിക്കയ എന്ന സ്ഥലത്ത് ബാലകൃഷ്ണൻ (55) നെയാണ് മകൻ വിനോദ് എന്ന നരേന്ദ്രപ്രസാദ് (27) സ്വന്തം വീട്ടിൽ വെച്ച് ചെവ്വാഴ്ച രാവിലെ അഞ്ചു മണിയോടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

Continue Reading

കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണിൽ മുളകരച്ച് തേച്ച് അമ്മ… ഹൈദരാബാദിലാണ് സംഭവം.

കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണിൽ മുളകരച്ച് തേച്ച് അമ്മ… ഹൈദരാബാദിലാണ് സംഭവം.( വീഡിയോ കാണാം )

Continue Reading

തന്റെ മുഴുവൻ സ്വത്തുക്കളും രാഹുൽ ഗാന്ധിക്ക് എഴുതിനൽകി 78കാരി

തൻ്റെ മുഴുവൻ സ്വത്തുക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എഴുതിനൽകി 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ താമസിക്കുന്ന പുഷ്പ മുഞ്ജിയാൽ ആണ് തൻ്റെ സ്വത്തുക്കളൊക്കെ രാഹുൽ ഗാന്ധിക്ക് എഴുതിനൽകിയത്. ഇത് പ്രകാരമുള്ള വിൽപത്രം ഡെറാഡൂൺ കോടതിയിൽ അവർ സമർപ്പിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയും ഏകദേശം 117 ഗ്രാം സ്വർണവുമാണ് പുഷ്പയുടെ ആകെ സ്വത്ത്. രാഹുൽ ഗാന്ധിയുടെ ആശയങ്ങൾ രാജ്യത്തിന് അനിവാര്യമാണെന്ന് പുഷ്പ മുഞ്ജിയൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ ചിന്തകളും ആശയങ്ങളും ഇഷ്ടമായതിനാലാണ് അവർ തൻ്റെ സ്വത്തുക്കൾ കോൺഗ്രസ് നേതാവിനു […]

Continue Reading