news

ലോഡ്ജിൽ വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ; യുവാവിന് ദാരുണാന്ത്യം

​ലോഡ്ജില്‍വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ അമിതരക്തസ്രാവമുണ്ടായി യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് പ്രകാശം സ്വദേശിയായ ശ്രീനാഥി(28)നെയാണ് നെല്ലൂരിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന് ശസ്ത്രക്രിയ നടത്തിയ രണ്ട് ബി. ഫാം വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരാണ് അറസ്റ്റിലായത്.വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്നും […]

Continue Reading

തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം; ബാറുകളിലെ നിയന്ത്രണങ്ങളും പിന്‍വലിച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. തിയേറ്ററുകള്‍, ബാറുകള്‍, പൊതു-സ്വാകര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയ്ക്കാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. തീയറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കും. ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. ബാറുകള്‍, ക്ലബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പൊതു പരിപാടികളില്‍ 1500 പേര്‍ക്ക് അനുമതി. സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി. അതേസമയം, സംസ്ഥാനത്ത് ഇന്ന് 2524 പോര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 […]

Continue Reading

”ടീച്ചറെന്താ ഈ പറയുന്നേ, ഇതെല്ലാം ഇവിടെ വെച്ച് വലിച്ചൂരാനോ…” തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥികളോട് ഹിജാബ് അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടതായി പരാതി. ശംഖ്മുഖം സെന്റ് റോച്ചെസ് കോൺവെന്റ് സ്‌കൂളിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ… (വീഡിയോ കാണാം )

”ടീച്ചറെന്താ ഈ പറയുന്നേ, ഇതെല്ലാം ഇവിടെ വെച്ച് വലിച്ചൂരാനോ…”തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥികളോട് ഹിജാബ് അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടതായി പരാതി. ശംഖ്മുഖം സെന്റ് റോച്ചെസ് കോൺവെന്റ് സ്‌കൂളിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ…(വീഡിയോ കാണാം )

Continue Reading

യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ ആദ്യം സംഘം കൊച്ചിയിലെത്തി

റഷ്യൻ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും തിരിച്ച മലയാളി വിദ്യാർഥികളുടെ ആദ്യം സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർഥികളാണ് ഇന്ന് കൊച്ചിയിലെത്തിയത്. യുക്രൈനിൽനിന്നും ഇന്നലെ രാത്രിയോടെ ഇവർ മുംബൈയിലെത്തിയിരുന്നു. യുദ്ധമുഖത്തു നിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് മലയാളി വിദ്യാർഥികൾ. മുംബൈയിലെത്തിയത് മുതലുള്ള എല്ലാ ചെലവുകളും സർക്കാർ വഹിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. ഇനി യുക്രൈനിൽ നിന്നുള്ളവരെ വഹിച്ചുള്ള രണ്ട് വിമാനങ്ങൾ കൂടി കൊച്ചിയിലെത്താനുണ്ട്. റൊമേനിയൻ അതിർത്തിയിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരേയും രക്ഷിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. […]

Continue Reading

സഹപാഠി ബ്ലേഡ് കൊണ്ട് 17കാരന്റെ ശരീരം കീറിമുറിച്ചു പരിക്കേറ്റ കുട്ടിയെ കാസർകോട് ചെങ്കള ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ആദ്യം കഴുത്തിന് പിറകിലാണ് മുറിവേല്‍പ്പിച്ചത്. കൈ ഉയര്‍ത്തി രക്തം ചീന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിച്ചു. അധ്യാപകന്‍ ഉടന്‍ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ കഴുത്തിന് ഒമ്പതും കൈക്ക് എട്ടും തുന്നുകളിട്ടു. ഇത്രയും ക്രൂരമായ അക്രമം നടന്നിട്ടും സംഭവം ഒതുക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് പരിക്കേറ്റ കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. പരിക്കേറ്റ കുട്ടി ശല്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയതെന്നും പറയുന്നു. എന്നാല്‍ അതു സംബന്ധിച്ച പരാതി കുട്ടിയില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ലഭിച്ചിരുന്നില്ല. ഇരുകുട്ടികളും ഇപ്പോള്‍ സ്‌കൂള്‍ […]

Continue Reading

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു; ‘യുക്രൈനും, റഷ്യക്കും, സംഭാവന തേടി ട്വീറ്റ്’

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. യുക്രൈനും റഷ്യയ്ക്കും വേണ്ടി ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റും നദ്ദയുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ ആയിരുന്നു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ശ്രദ്ധയില്‍ പെടുന്നത്. യുക്രൈന്‍ ജനതയോടൊപ്പം നില്‍ക്കുക, സംഭാവനയായി ക്രിപ്‌റ്റോ കറന്‍സികള്‍ നല്‍കുക. ബിറ്റ് കോയിന്‍, ഇതറീയം എന്നിയാണ് നല്‍കാം. എന്നായിരുന്നു ആദ്യ ട്വീറ്റ്.ട്വീറ്റിന് പിന്നാലെ സംശയങ്ങള്‍ പ്രകടിപ്പിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഇതിന് മറുപടി എന്ന നിലയില്‍ മറ്റൊരു ട്വീറ്റും രംഗത്ത് […]

Continue Reading

ലഹരിമുക്ത ഗ്രാമം : ദേശീയവേദി സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് രണ്ടാംഘട്ട ബോധവൽക്കരണത്തിന്

മൊഗ്രാൽ. ലഹരിവ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാൽ ദേശീയവേദി രൂപം നൽകി. സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചാണ് രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുക. പിടിഎ കമ്മിറ്റികളുടെ സഹകരണത്തോടെ ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കുമാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ഒരു ക്ലാസ്സ് എന്ന നിലയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. ബോധവൽക്കരണത്തിന് ജില്ലയിലെ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ, സാംസ്കാരിക -വിദ്യാഭ്യാസ -ആരോഗ്യ രംഗത്തെ വിദഗ്ദർ, മതനേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകും. ലഹരിവ്യാപനത്തിനെതിരെ ഒന്നാംഘട്ടത്തിൽ […]

Continue Reading

ദേശീയ പണിമുടക്ക് മഞ്ചേശ്വരം താലൂക് കൺവെൻഷൻ നടത്തി

മഞ്ചേശ്വരം : മാർച്ച്‌ 28,29 ദേശീയ പണി മുടക്ക വിജയിപ്പിക്കുന്നതിന് വേണ്ടി ആക്ഷൻ കൌൺസിൽ സമര സമിതിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം താലൂക് കൺവെൻഷൻ കുമ്പള ജി എസ് ബി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു . ആക്ഷൻ കോൺസിൽ സമര സമിതി ജില്ല പ്രസിഡന്റ്‌ കെ പി ഗംഗദരാൻ ഉൽഘടനം ചെയ്തു. വി ഭുവനെന്ദ്രൻ അധ്യക്ഷത വഹിച്ചു . കെ നരേഷ് കുമാർ സംസാരിച്ചു.ശ്യാം ഭട്ട് യു സ്വാഗതവും എം എസ് ജോസ് നന്ദിയും പറഞ്ഞു.

Continue Reading

കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കണം; ഒരു പണിയും ചെയ്യാതെ പിന്നീട് ബി.ജെ.പിയിലേക്ക് പോവുകയാണ് അവര്‍: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കാന്‍ ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. അവര്‍ ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുകയാണെന്നും പിന്നീട് ബി.ജെ.പിയിലേക്ക് കുടുമാറ്റം നടത്തുന്നൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സി.ബി.ഐ, ഇ.ഡി, മാധ്യമങ്ങള്‍, പൊലീസ്, ഗുണ്ടകള്‍ തുടങ്ങിയവരെ മോദി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം ആരോപിച്ചു. ’അവര്‍ക്ക് സി.ബി.ഐയും ഇ.ഡി.യും മാധ്യമങ്ങളും പൊലീസും ഗുണ്ടകളും ദിവസവും പുതിയ വസ്ത്രങ്ങളും ഉണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കുന്നില്ല. സത്യമാണ് പ്രധാനമെന്ന് ഗുജറാത്ത് നമ്മെ പഠിപ്പിക്കുന്നു. ഗാന്ധിജിയെ […]

Continue Reading

സേതുരാമയ്യരുടെ അഞ്ചാം വരവ്; ‘സിബിഐ 5: ദി ബ്രെയിൻ’

മലയാള സിനിമാപ്രേമികൾ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം. സിനിമയിലെ പേര് എന്തായിരിക്കുമെന്ന ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.’സിബിഐ 5: ദി ബ്രെയിൻ’ എന്നാണ് സിനിമയുടെ പേര്. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പേര് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയും പേര് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമയിലെ ലുക്കും പുറത്തുവിട്ടിട്ടുണ്ട്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, […]

Continue Reading