news

ഇൻസ്റ്റാ​ഗ്രാമിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പിന്നിലാക്കിയ ‘ദുൽഖറിസം’

ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവർമാരെ നേടി നടൻ ദുൽഖർ സൽമാൻ. ദുൽഖർ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. തന്റെ പോസ്റ്റുകളും ചിന്തകളും സ​ഹിക്കുന്ന ആരാധകരോട് സ്നേഹവും കടപ്പാടും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുൽഖർ. 44 ലക്ഷം ഫോളോവർമാരാണ് മോഹൻലാലിനുള്ളത്. 30 ലക്ഷമാണ് മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണം. അടുത്തിടെയാണ് ദുൽഖർ സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയത്. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ 2012ൽ […]

Continue Reading

കാഞ്ഞങ്ങാട്ടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോട്ടോഗ്രാഫി വിദ്യാർഥിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സുഹൃത്തുക്കള്‍ക്കൊപ്പം ആറാട്ട് ഉത്സവത്തിന് എത്തി മടങ്ങുന്നതിനിടെ കാണാതായ ഫോടോഗ്രാഫി വിദ്യാര്‍ഥിയായ യുവാവിനെ അപകട വളവില്‍ ബൈക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ പെരിയടുക്കത്തെ കൃഷ്ണന്റെ മകന്‍ വിജേഷിനെ (20)യാണ് മാങ്ങാട് കൂളിക്കുന്നിലെ അപകട വളവിന് സമീപം റോഡരികിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ വിജേഷ് രാത്രി 12.30 മണിയോടെ ബൈകില്‍ മടങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വിജേഷിനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. വീട്ടുകാര്‍ ആദൂര്‍ പൊലീസില്‍ […]

Continue Reading

തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിന്നില്ല; പാചക വാതക വിലയിൽ വൻ വ‍ർധനവ്

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതക വിലയിൽ വൻ വർധനവ്. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് വർധിച്ചത്. 2009 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. മറ്റു ജില്ലകളിലെ വിലയിൽ ആനുപാതികമായി വർധനയുണ്ടാകും. അതേസമയം വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.ഹോട്ടലുകളിലും തട്ടുകടകളിൽ അടക്കം ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിനാണ് ഇപ്പോൾ വില കൂട്ടിയത്. സാധാരണ ഒന്നാം തീയതിതന്നെയാണ് എണ്ണ കമ്പനികൾ പാചക വാതക വില പുതുക്കി നിശ്ചയിക്കുന്നത്. എന്നാല്‍ ഗാർഹിക സിലിണ്ടറിന് വില […]

Continue Reading

വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടി; ‘ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യും’

സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും പൊലീസ് മേധാവിയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലുംകുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും കമ്മീഷന്‍ ഗൗരവമായാണ് കാണുന്നത്. വിദ്യാര്‍ഥികള്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ […]

Continue Reading

അനുസ്മരണം : മൊഗ്രാലിന്റെ യശസ്സുയർത്തിയ ‘ചെറിയ പീസിച്ച’ വിട പറഞ്ഞ് ആറാണ്ട്

മൊഗ്രാലിന്റെ യശസ്സ് വാനോളമുയർത്തിയഅതുല്യപ്രതിഭ കടന്ന് പോയി ഫെബ്രുവരി അവസാനത്തോടെ ആറാണ്ട് തികയുകാണ്. മൊഗ്രാലിന്റെ ഫുട്ബോൾ ചരിത്രം ചികഞ്ഞെടുക്കുമ്പോൾ ഒരു തരത്തിലും വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണ് പ്രൊഫസർ പി സി എം കുഞ്ഞി. ഫുട്ബോൾ ഭൂപടത്തിൽ മൊഗ്രാലിന് ദേശീയ തലത്തിൽ തന്നെ പേരും പെരുമയും നേടിയെടുക്കാൻ സാധിച്ചത് നാട്ടുകാർ ‘ചെറിയ പീസിച്ച’ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന ഈ അതുല്യപ്രതിഭയിലൂടെയാ യിരുന്നു. സമസ്ത മേഖലകളിലും കയ്യൊപ്പ് ചാർത്തി കടന്ന്പോയ പി സി എം കുഞ്ഞിയുടെ വിയോഗം സൃഷ്‌ടിച്ച വിടവ് ഇന്നും നികത്താനാവാതെ […]

Continue Reading

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആല്‍ബം ഗായകന്‍ അറസ്റ്റില്‍

 മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആല്‍ബം ഗായകന്‍ (Album singer) അറസ്റ്റില്‍. പുത്തനത്താണി പുന്നത്തല കുറുമ്പത്തൂര്‍ സ്വദേശി മന്‍സൂറലിയെയാണ് പൊന്നാനി പൊലീസ് പോക്സോ കേസ് (Pocso case) ചുമത്തി അറസ്റ്റ് ചെയ്തത്. ആല്‍ബം ഗാനങ്ങള്‍ പാടുന്നതിനും പഠിപ്പിക്കുന്നതിനുമായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മാപ്പിള ആല്‍ബം ഗായകനായ മന്‍സൂറലിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മന്‍സൂറലി. രണ്ട് […]

Continue Reading

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ‌ശിഫാഹുറഹ്‍മ രണ്ട് പേർക്ക് ചികിത്സ ധനസഹായം അനുവദിച്ചു

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി മാസത്തിൽ രണ്ട് പഞ്ചായത്തില്‍പ്പെട്ട രണ്ട് രോഗികൾക്ക് ചികിത്സാ സഹായം അനുവദിച്ചു. പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ മൂന്ന് വർഷം നൂറോളം രോഗികൾക്ക് സഹായം ചെയ്യാൻ സാധിച്ച പദ്ധതി നാലാം വർഷത്തിലേക്കു കടന്നിരിക്കുയാണ് . കാൻസർ രോഗിയായ പൈവളികെ പഞ്ചായത്തിൽപ്പെട്ട ഒരു രോഗിക്കും വോർക്കാടി പഞ്ചായത്തില്‍പ്പെട്ട കിഡ്നി രോഗിയായ ഒരാൾക്കുമാണ് സഹായ ധനം അനുവദിച്ചത് […]

Continue Reading

‘മുസ്‌ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെ’: ജിഫ്രി മുത്തുക്കോയ തങ്ങൾ

വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെയെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് പ്രക്ഷോഭം ഇനിയും ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നേരത്തെ അറിയിച്ചിരുന്നു. വഖഫ് പ്രക്ഷോഭത്തിൽ സമസ്തയുടെ നിലപാട് പറയേണ്ടത് സമസ്തയാണെന്നും മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്നുമായിരുന്നു ലീഗ് സംസ്ഥാന […]

Continue Reading

മദ്രസയിൽ കയറി അധ്യാപകനെ മർദിച്ചതായി പരാതി; പൊലീസ് കേസെടുത്തു

ബോവിക്കാനം: മദ്രസയിൽ അക്രമണം നടത്തുകയും അധ്യാപകനെ മർദിക്കുകയും ചെയ്തതായി പരാതി. ബോവിക്കാനം മുതലപ്പാറ അൻസാറുൽ ഇസ്ലാം മദ്റസയിലെ സ്വദർ മുഅല്ലിം ശാഹുൽ ഹമീദ് ദാരിമിക്ക് പരിക്കേറ്റു. അധ്യാപകരായ അഹ്മദ് മുസ്ലിയാർ, ശകീർ മൗലവി എന്നിവരെയും ആക്രമിച്ചതായി പരാതിയുണ്ട്. ഇവർ ചെങ്കളയിലെ ആശുപത്രിയിൽ ചികിത്സ തേടി.ദിവസങ്ങൾക്ക് മുമ്പ് പഠന സംബന്ധമായ വിഷയത്തിൽ ഒരു കുട്ടിയെ അധ്യാപകൻ തല്ലിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ മദ്റസയിൽ പ്രശ്നംസൃഷ്ടിച്ചിരുന്നുവെന്നും പറയുന്നു. ഇതിന്റെ ഭാഗമായി സമാധാന യോഗം വിളിച്ചിരുന്നു. ഈ യോഗത്തിനിടയിൽ ഒരു […]

Continue Reading

കോവിഡ് നാലാം തരംഗം ജൂണിലെന്ന് വിദഗ്ധര്‍

ഇന്ത്യയില്‍ കോവിഡ് നാലം തരംഗം ജൂണ്‍ 22ഓടെ തുടങ്ങുമെന്ന് വിദഗ്ധര്‍. കാണ്‍പൂര്‍ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബര്‍ 24 വരെ തരംഗം നീണ്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മൂന്നാം തരംഗം വലിയ അപകടമുണ്ടാക്കാതെ കടന്നുപോകുന്നതിനിടെയാണ് നാലാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വരുന്നത്. ആഗസ്ത് 15 മുതല്‍ 31 വരെ തരംഗം പാരമ്യത്തിലെത്തും എന്നാണു പ്രവചനം. എന്നാല്‍ എത്രത്തോളം രൂക്ഷമാകുമെന്നത് കോവിഡിന്‍റെ ഏത് വകഭേദമാണ് വ്യാപിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എത്രപേര്‍ വാക്സിന്‍ സ്വീകരിച്ചു, […]

Continue Reading