news

‘ഭാര്യ സ്ഥിരമായി മറ്റൊരാളെ ഫോണിൽ വിളിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണം’; അസാധാരണ ഉത്തരവുമായി ഹൈക്കോടതി

ഭാര്യ സ്ഥിരമായി മറ്റൊരാളെ ഫോണിൽ വിളിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന അസാധാരണ ഉത്തരവുമായി ഹൈക്കോടതി. എന്നാലിത് വ്യഭിചാരത്തിന്‍റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭർത്താവിന് വിവാഹമോചനം അനുവദിച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ അനുവദിച്ചാണ് ജ: കൗസർ എടപ്പകത്തിന്‍റെ ഉത്തരവ്. ഭാര്യയും മറ്റൊരാളും തമ്മിലുള്ള ഫോൺ വിളികൾ വ്യഭിചാരത്തിന്‍റെയും ദാമ്പത്യ ക്രൂരതയുടെയും പരിതിയിൽ വരുമെന്ന് കാണിച്ച് ഭർത്താവ് കുടുംബ കോടതിയിൽ നൽകിയ ഹരജി തള്ളിയിരുന്നു. എന്നാൽ പലവട്ടം […]

Continue Reading

ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കർണാടക സർക്കാർ; സ്ഥാപനങ്ങള്‍ അനുവദിച്ചാല്‍ എതിര്‍ക്കുമോയെന്ന് കോടതി

ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയോട് വ്യക്തമാക്കി. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പ്രീയൂനിവേഴ്‌സിറ്റി കോളജ് വിദ്യാർത്ഥിനികൾ നൽകിയ ഹരജിയിൽ വാദം തുടരുന്നതനിടെ കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിങ് നവദ്ഗി. ഹരജിക്കുമേലുള്ള ഏഴാംദിവസത്തെ വാദം ഇന്ന് പൂർത്തിയായി. വാദംകേൾക്കൽ നാളെയും തുടരും.ഇന്ന് സർക്കാരിന്റെ വാദം കേൾക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഋതുരാജ് അശ്വതി അധ്യക്ഷനായ കർണാടക ഹൈക്കോടതി ബെഞ്ച്. വാദം ആരംഭിച്ചപ്പോൾ തന്നെ ഹിജാബിനോടുള്ള സർക്കാരിന്റെ സമീപനം കോടതി ആരാഞ്ഞു. ഫെബ്രുവരി അഞ്ചിന് […]

Continue Reading

മൊഗ്രാൽ കടവത്ത് ടി. എം കുഞ്ഞി റോഡ് നാടിന് സമർപ്പിച്ചു

മൊഗ്രാൽ : കാസറഗോഡ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പുനർ നാമകരണം ചെയ്യപ്പെട്ട മൊഗ്രാൽ കടവത്ത് ടി. എം കുഞ്ഞി റോഡ്, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ഓൾഡ് എം. സി.സി റോഡ് എന്നറിയപ്പെട്ടിരുന്ന പ്രസ്തുത റോഡിന് കാസറഗോഡിന്റെ സർവ്വ മേഖലകളിലും നിറശോഭ പരത്തി കടന്ന് പോയ ടി. എം കുഞ്ഞിയുടെ പേര് നൽകാൻ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. നാടിന് ഉത്സവാന്തരീക്ഷം പകർന്ന ചടങ്ങിൽ നൂറുകണക്കിന് […]

Continue Reading

‘എല്ലാവരും പറ്റിച്ചു, പാര്‍ട്ടിയും’; തമിഴ്നാട്ടിൽ ഒറ്റ വോട്ടില്‍ ഒതുങ്ങി ബിജെപി സ്ഥാനാര്‍ത്ഥി

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട്. ഈറോഡ് ജില്ലയിലെ ഭവാനിസാ​​ഗർ ടൗൺ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മത്സരിച്ച ബിജെപി  സ്ഥാനാർത്ഥി നരേന്ദ്രനാണ് ഒരു വോട്ട് ലഭിച്ചത്. ‘സ്വന്തം കുടുംബത്തിലുളളവർ പോലും തനിക്ക് വോട്ട് തന്നില്ലെന്ന് നരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്റെ കുടുംബാം​ഗങ്ങളോ, പാർട്ടിയം​ഗങ്ങളോ, സുഹൃത്തുക്കളോ തനിക്ക് വോട്ട് ചെയ്തില്ല. വോട്ട് ചെയ്യാമെന്ന് പറഞ്ഞ് പലരും തന്നെ വഞ്ചിച്ചുവെന്നും നരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ചെന്നൈയിലെ 200 വാർഡുകളിൽ 81 […]

Continue Reading

കൊവിഡ് പിടിമുറുക്കി, എടുത്തത് 25 കിലോ തൂക്കം; ശ്വാസം കിട്ടാതെ മരിക്കാൻ പോകുന്ന പോലെയെന്ന മകളുടെ വാക്കുകളിൽ നീറി അമ്മയും, നോവ്

തൃശ്ശൂർ: കൊവിഡ് പിടിമുറുക്കിയതോടെ 40 കിലോയുണ്ടായിരുന്ന ശരീരഭാരം 20 കിലോയിലേയ്ക്ക് എത്തി. അതും ഒരു മാസത്തിനുള്ളിൽ ഈ അവസ്ഥയിലേയ്ക്ക് തൃശൂർ വിമല കോളജിലെ ഒന്നാം വർഷ ബിഎ സോഷ്യോളജി വിദ്യാർഥിനിയായ ആഷ്ലിൻ എത്തിയത്. പൊന്നുമകളുടെ അവസ്ഥയിൽ നെഞ്ചുനീറി കഴിയുകയാണ് ആഷ്‌ലിന്റെ അമ്മ. അമ്മേ, ശ്വാസം കിട്ടാതെ ഞാൻ മരിക്കും’ എന്നു നിലവിളിച്ചു കൊണ്ടിരുന്ന മകളുടെ വേദന കണ്ടുനിൽക്കാനാവാതെ നീറുകയാണ് ഈ അമ്മ. ചേറൂർ തേറാട്ടിൽ പരേതനായ ബേബിയുടെയും ഷീലയുടെയുടെയും മകളാണ് ആഷ്‌ലിൻ.കോവിഡിനെ തുടർന്നുണ്ടായ ന്യൂമോണിയ വഷളായതാണ് മരണത്തിന്റെ […]

Continue Reading

ലീഗ് യു.ഡി.എഫ് വിടുന്ന പ്രശ്നമില്ല, ഐസക്കിന്‍റെ പ്രശംസയിൽ രാഷ്ട്രീയമില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുസ് ലിം ലീഗ് യു.ഡി.എഫ് വിടുന്ന പ്രശ്നമില്ലെന്ന് പാർലമെന്‍ററി പാർട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ വിധി അടിസ്ഥാനമാക്കി മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോവുക എന്നത് ലീഗിന്‍റെ നയമാണെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ വാക്കും പ്രവൃത്തിയും ഒന്നേ ഉള്ളൂ. ഭ ഭരണത്തിൽ വരുന്ന ഗുണവും ദോഷവും ചൂണ്ടിക്കാട്ടുമ്പോൾ അതിനെ ചായ്‍വാണെന്ന് വ്യാഖ്യാനിക്കുന്നത് മാധ്യമങ്ങൾക്ക് സംഭവിക്കുന്ന അബദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.മുൻ മന്ത്രി തോമസ് ഐസക്കിന്‍റെ പ്രശംസിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ രാഷ്ട്രീയമില്ല. തോമസ് ഐസക് ചരിത്രം പറയുകയാണ് ചെയ്തത്. […]

Continue Reading

ഹിജാബ്: ഹൈകോടതിയിൽ നീതി തേടുന്ന വിദ്യാർഥിനിയുടെ പിതാവിന്റെ ഹോടെലിന് നേരെ ആക്രമണം; സഹോദരന് പരിക്ക്;

മംഗളൂരു: ശിരോവസ്ത്രം ധരിക്കാനുള്ള മൗലികാവകാശത്തിനായി പൊരുതുന്ന വിദ്യാർഥിനി ഹസ്റ ശിഫയുടെ പിതാവിന്റെ ഉടുപ്പിയിലെ ഹോടെലിന് നേരെ ആക്രമണം. ഹസ്റയുടെ സഹോദരൻ സയ്ഫിന്(20) പരുക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.ഹിജാബ് അഴിക്കാതെ ക്ലാസ്സിൽ പ്രവേശിക്കാൻ അനുമതി തേടി കർണാടക ഹൈകോടതിയിൽ റിട് ഹരജി ഫയൽ ചെയ്ത പി യു കോളജ്വിദ്യാർഥികളിൽ ഒരാളാണ് ഹസ്റ ശിഫ. ഉടുപ്പി മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിൽ പിതാവ് ഹൈദറലി നടത്തുന്ന ബിസ്മില്ല ഹോടെൽ ആന്റ് റെസ്റ്റോറന്റിന് നേരെയാണ് ആക്രമണം. മുന്നിൽ തടിച്ചുകൂടിയ സംഘം സയമായി […]

Continue Reading

‘നീ വേറെയൊന്ന്വല്ല, കണ്ണ് കലങ്ങല്ലേ…’ ഇതാണ് കേരളമെന്ന് സോഷ്യല്‍ മീഡിയ

പര്‍ദ്ദ ധാരിയായ സ്ത്രീയെ ചേര്‍ത്ത് പിടിച്ച് ആശ്വസിച്ച് മുത്തപ്പന്‍ തെയ്യ കോലധാരി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വീഡിയോ. തന്റെ സങ്കടങ്ങള്‍ മുത്തപ്പനോട് പറയുന്ന സ്ത്രീയും അവരെ ആശ്വസിപ്പിച്ചുകൊണ്ടുള്ള മുത്തപ്പന്‍ തെയ്യത്തിന്റെ വാക്കുകളുമാണ് പ്രശംസ പിടിച്ച് പറ്റുന്നത്. കര്‍മ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും മാറി നില്‍ക്കേണ്ടവരെല്ലെന്ന് വ്യക്തമാക്കി സ്ത്രിയോട് വിഷമങ്ങള്‍ ചോദിക്കുകയും സമാധാനിപ്പിക്കുകയുമാണ് മുത്തപ്പന്‍ തെയ്യ കോലധാരി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോ കേരളത്തിന്റെ മതേതര ഉദാഹരണമാണ് എന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു. […]

Continue Reading

പൗരത്വ ഭേദഗതി നിയമം: പിന്നോട്ട് പോകില്ല, വൈകുന്നത് കൊവിഡ് സാഹചര്യം കണക്കിലെടുത്തെന്ന് അമിത് ഷാ

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ പിന്നോട്ട് പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊവിഡ് സാഹചര്യം കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019 ഡിസംബര്‍ 11 നാണ് സി.എ.എ പാര്‍ലമെന്റ് പാസ്സാക്കിയത്.അടുത്ത ദിവസം തന്നെ നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിഎഎയ്ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലാതിനാല്‍ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. സി.എ.എയ്ക്ക് ഇപ്പോള്‍ മുന്‍ഗണന നല്കാന്‍ സാധിക്കില്ല.നമ്മള്‍ ഇതുവരെ മൂന്ന് കോവിഡ് തരംഗങ്ങള്‍ കണ്ടു. ദേശീയ മാധ്യമത്തിന് […]

Continue Reading

ഹരിദാസ് വധക്കേസ്; നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

ഹരിദാസ് വധക്കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിൻ, അമൽമനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലായ ലിജേഷ്.ഇന്നലെ കസ്റ്റഡിയിലെടുത്ത ഏഴ് പേരിൽ നാലു പേരുടെ അറസ്റ്റാണ്  രേഖപ്പെടുത്തയാത്. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.ഒരാഴ്ച മുൻപ് പുന്നോലിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണ് ഹരിദാസിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ […]

Continue Reading