news

രാജ്യത്ത് ഇനി നാലുതരം ഹിന്ദുക്കളെന്ന് ആർ.എസ്.എസ്; അഭിമാനി, സന്ദേഹി, വിരോധി, അജ്ഞാനി

രാജ്യത്തെ ഹിന്ദുഇതര മതവിഭാഗങ്ങളെക്കുറിച്ചുള്ള സമീപനത്തിൽ നയംമാറ്റവുമായി ആർ.എസ്.എസ്. മുസ്‌ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളെയെല്ലാം ഇനിമുതൽ അഹിന്ദുക്കൾ എന്ന് അഭിസംബോധന ചെയ്യില്ല. പകരം പുതിയ ഹിന്ദുനാമം നൽകാനാണ് തീരുമാനം. ഇനിമുതൽ രാജ്യത്തെ പൗരന്മാരെ നാല് ഹിന്ദുവിഭാഗങ്ങളിൽ ചേർത്തായിരിക്കും ആർ.എസ്.എസ് പരിഗണിക്കുക. അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞനായ ഹിന്ദു എന്നിങ്ങനെ നാല് വിഭാഗമായാണ് ഇന്ത്യക്കാരെ സംഘം തരംതിരിച്ചിരിക്കുന്നത്. രാജ്യത്ത് കഴിയുന്നവരെല്ലാം ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ ഉൾപ്പെടും.സംഘടനാ ഭാരവാഹികളുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ […]

Continue Reading

എയിംസ് ഫോർ കാസറഗോഡ് ഐക്യദാർഥ്യവുമായി പെരിയാസ് പെരിയ

എയിംസ് കാസറഗോഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കാസറഗോഡ് നിരാഹാരം കിടക്കുന്ന എയിംസ് കൂട്ടായ്മയ്ക്ക് ദീപം തെളിയിച്ചുകൊണ്ട് പെരിയാസ് പെരിയയുടെ പ്രവർത്തകർ ഐക്യദാർഢ്യ പ്രഖ്യാപിച്ചു. ചടങ്ങ് പുല്ലൂർ പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സികെ അരവിന്ദൻ ഉൽഘടനം ചെയ്തു. വാർഡ് മെമ്പർ സുമ കുഞ്ഞികൃഷ്ണൻ,യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി രാകേഷ് പെരിയ, അനിൽകുമാർ, മണികണ്ഠൻ, അജിത്, രജിത്, പ്രശാന്ത്, മുരളി തുടങ്ങിയവർ നേതൃത്വം കൊടുത്തു.. ക്ലബ്‌ സെക്രട്ടറി ഗോകുൽരാജ് സ്വാഗതവും പ്രസിഡന്റ്‌ വൈഷ്ണവ് അധ്യക്ഷതയും വഹിച്ചു..

Continue Reading

സി.പി.എം ബി.ജെ.പി ധാരണ: കൊഗ്ഗു കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പദവി രാജിവെച്ചു

കുമ്പള ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ പദവി സി.പി.എം അംഗം കൊഗ്ഗു രാജി വെച്ചു. ഉച്ച തിരിഞ്ഞ് മൂന്നോടെയാണ് രാജിക്കത്ത് നൽകിയത്. സ്ഥിരം സമിതി അധ്യക്ഷ പദവി സി.പി.എം – ബി.ജെ.പി പരസ്പരം പങ്കിട്ടെടുത്തതിൽ വലിയ വിവാദമാവുകയും ഇത് ബി.ജെ.പിക്കകത്ത് വലിയ പൊട്ടിത്തെറിയുണ്ടായതോടെയാണ് രാജി. അതേ സമയം ബി.ജെ.പി ചെയർമാൻമാരും രണ്ട് ദിവസത്തിനകം രാജിവെക്കുമെന്നാണ് അറിയുന്നത്.

Continue Reading

കാസറഗോഡ് ജില്ലാ കെ എം സി സി ക്രിക്കറ്റ് ഫെസ്റ്റ് 2022 ബ്രോഷർ പ്രകാശനം ചെയ്തു

അബു ദാബി : കാസറഗോഡ് ജില്ലാ കെ എം സി സി ഫെബ്രുവരി 26 ന് ശനിയാഴ്ച രാത്രി മുതൽ ഞാറാഴ്ച്ച പകൽ വരെ ഷഹാമ വോൾക്കാനോ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചു നടത്തപ്പെടുന്ന ക്രിക്കറ്റ് ഫെസ്റ്റ് 2022 ബ്രോഷർ അബു ദാബി മദിനത്ത് സായിദ് സ്‌മോക്കി കഫെയിൽ നടന്ന ചടങ്ങിൽ വെച്ച് അബു ദാബി കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ പ്രമുഖ യുവ വ്യവസായി സാജിദ് മിഹ്റാജ് കളനാടിന് […]

Continue Reading

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് 5 വർഷം തടവും 60 ലക്ഷം രൂപ പിഴയും

കാലിത്തീറ്റ കുംഭകോണക്കേസിൽ രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി) ആചാര്യൻ ലാലു പ്രസാദ് യാദവിന് അഞ്ചുവർഷം തടവ്. 60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കുംഭകോണത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ കേസിൽ സി.ബി.ഐ കോടതിയുടേതാണ് വിധി. കേസിൽ ലാലു കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച റാഞ്ചിയിലെ സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കുംഭകോണം നടന്ന് 25 വർഷത്തിനുശേഷമാണ് അന്തിമവിധി പുറത്തുവരുന്നത്. കേസിൽ ജാമ്യത്തിൽ കഴിയുന്ന ലാലു പ്രസാദ് യാദവ് അനാരോഗ്യത്തെത്തുടർന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് വാദംകേൾക്കലിന് ഹാജരായത്. എന്താണ് കാലിത്തീറ്റ കുംഭകോണം? ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ […]

Continue Reading

കൊലക്കേസിൽ ഹൈകോടതി ശിക്ഷിച്ച കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊഗ്ഗുവിനെ അറസ്റ്റ് ചെയ്യണം: മുസ് ലിം ലീഗ്

കുമ്പള: കൊലക്കേസിൽ ഹൈകോടതി തടവിന് ശിക്ഷിച്ച ബിജെപിയുടെ പിന്തുണയോടെ കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കൊഗ്ഗുവിനെ ഉടൻ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ടവർ അദ്ധേഹത്തിന് അയോഗ്യത കൽപിക്കയും ചെയ്യണമെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി. കുമ്പളയിലെ ബി ജെ പി-സിപിഎം പരസ്യ സഖ്യം സമൂഹ മധ്യത്തിൽ ചർച്ച ചെയ്യപ്പെടുമ്പോഴും ബി ജെ പിയിൽ […]

Continue Reading

മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ

കാസർകോട്: മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കോട്ടയം ജില്ലയിലെ ആദർശ് (25) ആണ് അറസ്റ്റിലായത്. 2018 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈൽ ഫോൺ കയ്യിലുണ്ടെന്ന് പറഞ്ഞുകൊണ്ട് കാസർകോട് ചക്കരബസാർ സിറ്റി ഫോൺ കടയുടമ ശിഹാബിൽ നിന്ന് ബാങ്ക് അകൗണ്ടിലൂടെ 28000 രൂപ കൈപ്പറ്റുകയും എന്നാൽ ഫോൺ നൽകാതെ വഞ്ചിച്ചെന്നുമാണ് കേസ്. കേസിൽ കോട്ടയം ജില്ലയിലെ സൽമാൻ ഫാരിസ് ഒന്നും ആദർശ് രണ്ടാം പ്രതിയുമാണ്. കോഴിക്കോട് തൊട്ടിൽ […]

Continue Reading

‘വലിയ സാമ്പത്തിക ബാധ്യത; മരിക്കുന്നു,മുറിയിലെ പാത്രം എടുക്കുമ്പോള്‍ സൂക്ഷിക്കണം, അതില്‍ വിഷദ്രാവകമുണ്ട്’ കുടുംബത്തിന്റെ ആത്മഹത്യ കുറിപ്പ്, ഞെട്ടൽ മാറാതെ നാട്

കൊടുങ്ങല്ലൂര്‍: കിടപ്പുമുറിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് വിഷവാതകം പരത്തി കുടുംബം ഒന്നടങ്കം മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. കൊടുങ്ങല്ലൂർ നഗരത്തിനോട് ചേര്‍ന്ന ഉഴുവത്ത് കടവിലെ വീടിന്റെ മുകള്‍ നിലയിലാണ് കൂട്ടമരണമുണ്ടായത്. കാടാംപറമ്പത്ത് ഉബൈദിന്റെ മകന്‍ ആഷിഫ് (41), ഭാര്യ അബീറ (37), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (7) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് താഴത്തെ നിലയിലെത്തിയ ആഷിഫ് ഉമ്മയുടെ അടുത്തെത്തി ഏറെ സംസാരിച്ചിരുന്നു. ഉമ്മയെ പരിചരിക്കാനെത്തിയ സഹോദരിയോട് തമാശകളും പറഞ്ഞാണ് ആഷിഫും കുടുംബവും ഉറങ്ങാനായി […]

Continue Reading

ശിവമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

ഹിജാബിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ച കര്‍ണാടകയിലെ ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ഹര്‍ഷ (26) എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ടായിരുന്നു ആക്രമണം അരങ്ങേറിയത്. ഹര്‍ഷയെ പിന്തുടര്‍ന്നശേഷം അജ്ഞാതര്‍ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഹര്‍ഷയെ ശിവമോഗ ജില്ലയിലെ മക്ഗാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൊല്ലപെടുകയായിരുന്നു.കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹിജാബ് വിവാദത്തില്‍ നിരോധനാജ്ഞയുള്‍പ്പെടെ നിലനില്‍ക്കെയാണ് കൊലപാതകം എന്നതും ശ്രദ്ധേയമാണ്. സംഭവത്തെ തുടര്‍ന്ന് ശിവമോഗ ഭാരതി കോളനി മേഖലയില്‍ സുരക്ഷ ശക്തമാക്കി. […]

Continue Reading

വെളുത്ത നിറമുള്ള കുഞ്ഞ്, തട്ടിക്കൊണ്ട് വന്നതാണെന്ന് നാട്ടുകാര്‍; മാതൃത്വം തെളിയിക്കേണ്ടി വന്ന് നാടോടി സ്ത്രീ

തിരുവനന്തപുരത്ത് നാടോടി സ്ത്രീയെയും നാല് മാസം പ്രായമായ കുഞ്ഞിനെയും തടഞ്ഞ് വെച്ച് നാട്ടുകാര്‍. കുഞ്ഞ് അമ്മയേക്കാള്‍ വെളുത്തിരുന്നതിനാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നതാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ആന്ധ്ര സ്വദേശിനിയായ സുജാത എന്ന സ്ത്രീയെ തടഞ്ഞ് വെച്ചത്. തിരുവനന്തപുരം പാറ്റൂരിലാണ് സംഭവം നടന്നത്. കുഞ്ഞ് തന്റേത് തന്നെയാണെന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും നാട്ടുകാര്‍ കേട്ടില്ല. തടഞ്ഞു വെച്ചവര്‍ വഞ്ചിയൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് അമ്മയെയും കുഞ്ഞിനെയും സ്റ്റേഷനിലെത്തിച്ചു. ഒടുവില്‍ സുജാത സ്റ്റേഷനില്‍ വെച്ച് തന്റെ ഭര്‍ത്താവ് കരിയപ്പയെ വിളിച്ചു. കീചെയിനിലും അരിമണിയിലും […]

Continue Reading