news

നാളെ സ്കൂൾ തുറക്കും; ശനിയാഴ്ചയും ക്ലാസ്, 21 മുതൽ വൈകുന്നേരം വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാളെ മുതൽ 21 വരെ ഒമ്പതാം വരെയുള്ള ക്ലാസുകാർക്ക് ഉച്ചവരെ മാത്രമാകും അധ്യായനം. പ്രീപ്രൈമറി ക്ലാസുകളിൽ പകുതി കുട്ടികൾ മാത്രമാകും ഉണ്ടാകുക.10, 11, 12 ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിൽ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതൽ മുഴുവൻ കുട്ടികളും സ്കൂളിലെത്തുമെന്നും ക്ലാസുകൾ വൈകുന്നേരം വരെയാക്കുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ […]

Continue Reading

കാഞ്ഞങ്ങാട്ട് വ്യാപക മണൽ കടത്ത്; സംഘം പിടിയിൽ

കാസർകോട് കാഞ്ഞങ്ങാട്ട് വൻ കരമണൽ കടത്തുസംഘത്തെ പൊലീസ് പിടികൂടി. സ്വകാര്യ ഭൂമിയിൽനിന്നും സർക്കാർ ഭൂമിയിൽനിന്നും രാത്രിയുടെ മറവിൽ മണൽ കടത്തുന്ന സംഘത്തെയാണ് പിടിച്ചത്. കാഞ്ഞങ്ങാടിനോട് ചേർന്നുള്ള കല്ലൂരാവി, ഒഴിഞ്ഞവളപ്പ്, ഇട്ടമ്മൽ, ബല്ലാ കടപ്പുറം എന്നിവിടങ്ങളിൽനിന്നാണ് വ്യാപകമായി മണൽ കടത്തിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ പരിശോധന നടത്തി ഇതുവരെ 6 മണൽ ലോറികൾ പിടിച്ചെടുത്തു. കെട്ടിട നിർമാണത്തിനായാണ് വ്യാപകമായി കരമണൽ കടത്തിയിരുന്നത്. സ്വകാര്യവ്യക്തികളുടെ സ്ഥലത്തിനു പുറമേ സർക്കാർ ഭൂമിയിൽനിന്നും മണൽ കടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. […]

Continue Reading

ഹിജാബ് മതാചാരത്തിൻ്റെ അഭിവാജ്യഘടകം : തംസീന കൊടിയമ്മ

കുമ്പള :ഹിജാബ് മതാചാരത്തിൻ്റെ അഭിവാജ്യഘടകമാണെന്നും ഹിജാബ് നിരോധിച്ച് അതിൻ്റെ മറവിൽ മുസ്ലിം സ്ത്രീ സമൂഹത്തിൻ്റെ വിദ്യഭ്യാസത്തിന് തടയിടാനാണ് ഭരണകൂടവും മറ്റും ശ്രമിക്കുന്നതെന്നുംഹരിത കാസർകോട് ജില്ലാ ട്രഷറർ ആയിഷത്ത് തംസീന പ്രസ്താവനയിൽ പറഞ്ഞു. ഹിജാബ് നിരോധിക്കൽഏതു ഭരണകൂടം വിചാരിച്ചാലും നടക്കുന്ന കാര്യമല്ല. കർണാടകയിലെ വിവിധ കോളജുകളിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കലാപങ്ങൾക്ക് ഭരണകൂടം തന്നെ ഒത്താശ ചെയ്യുന്നുവെന്നത് തീർത്തും ദൗർഭാഗ്യകരമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന പൗരൻ്റെ വ്യക്തിസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും പോറൽ ഏൽപ്പിക്കുന്നതാണ് കർണാടകയിലെ ചില വിദ്യഭ്യാസ സ്ഥാപനങ്ങൾ […]

Continue Reading

സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രം, വൈകുന്നേരം വരെ നീട്ടുന്ന കാര്യം തീരുമാനമായില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ (School Reopening)  ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) പറഞ്ഞു. ക്ലാസ് സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്ക് ശേഷമേ തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു.  ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും മുഴുവൻ കുട്ടികളെയും സ്കൂളിൽ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം […]

Continue Reading

കൊയിലാണ്ടി സ്വദേശിനി ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നിൽ വായ്പ ആപ്പുകൾ ഉപയോഗിച്ച് ലോൺ എടുത്തതാണെന്ന് സംശയം

കോഴിക്കോട് : കൊയിലാണ്ടി സ്വദേശിനി ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നിൽ വായ്പ ആപ്പുകൾ ഉപയോഗിച്ച് ലോൺ എടുത്തതാണെന്ന് സംശയം. സാമ്പത്തികമായി ബുദ്ധിമുട്ടൊന്നും ഇല്ലാത്ത ബിജിഷ മരിക്കുന്നതിന് മുൻപ് ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 11 നാണ് ബിജിഷയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജിഷയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവിശ്യപെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.ബിജിഷയുടെ അകൗണ്ടിൽ 90 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടന്നത്. കൂടാതെ ബിജിഷയുടെ വിവാഹ ആവശ്യത്തിന് വീട്ടുകാർ കരുതിവെച്ചിരുന്ന […]

Continue Reading

നിസ്കാര സൗകര്യം ഒരുക്കി; മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്

മംഗളൂരു: നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്കൂള്‍ പ്രിന്‍സിപ്പളിനോട് വിശദീകരണം തേടി. മംഗളൂരു കഡബ സര്‍ക്കാര്‍ സ്കൂളിനാണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചത്. സ്കൂളില്‍ നിസ്കാര സൗകര്യം ഒരുക്കിയത് എന്തിനെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. സ്കൂള്‍ പ്രിന്‍സിപ്പലിനോട് ഉടന്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാല്‍ ഒഴിവുള്ള ക്ലാസില്‍ വെള്ളിയാഴ്ച നമസ്കാരത്തിനായി സൗകര്യം നല്‍കിയതാണെന്ന് സ്കൂള്‍ മാനേജ്മെന്‍റ് വിശദീകരിച്ചു. വര്‍ഷങ്ങളായി മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം നല്‍കാറുണ്ടെന്നും […]

Continue Reading

രാജ്യത്തിന്റെ വാനമ്പാടി ലതാമങ്കേഷ്കർ അനുസ്മരണം നാളെ മൊഗ്രാലിൽ.

മൊഗ്രാൽ. ഇന്ത്യയുടെ വാനമ്പാടിയായി അറിയപ്പെട്ട അനുഗ്രഹീത ഗായിക ലതാ മങ്കേഷ്കർ അനുസ്മരണം മൊഗ്രാൽ സ്കൂൾ ഓഫ് മാപ്പിള ആർട്സ്ന്റെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം 7മണിക്ക് മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ചേരും. അനുസ്മരണചടങ്ങി നോടൊപ്പം ലതാ മങ്കേഷ്കറുടെ ഗാനങ്ങളും ആലപിക്കും. കലാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. ഇശൽ ഗ്രാമത്തിലെ മുഴുവൻ കലാസ്നേഹികളും അനുസ്മരണചടങ്ങിൽ സംബന്ധിക്കണമെന്ന് കേരള സർക്കാർ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാലിന്റെ അഡ്ഹോക്ക് […]

Continue Reading

(VIRAL VIDEO)ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടി: പാഞ്ഞെത്തി ട്രെയിന്‍, ട്രാക്കിന് പുറത്തെത്തിക്കാന്‍ സമയമില്ല, കുഞ്ഞിനെയും കൂട്ടി പാളത്തിന് നടുവില്‍ കിടന്ന് യുവാവ്, ധീരതയ്ക്ക് അഭിനന്ദനം

ഭോപ്പാല്‍: സ്വന്തം ജീവന്‍ പോലും പണയം വച്ച് ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിയ്ക്ക് രക്ഷകനായി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവാവ്. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബാണ് ദൈവദൂതനായി പാഞ്ഞെത്തിയ ഗുഡ്‌സ് ട്രെയിനിന് മുന്നില്‍ നിന്നും പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. ഫെബ്രുവരി അഞ്ചിനാണ് സംഭവം. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബ് (37)സാധാരണപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയം. ഭോപ്പാലിലെ ബര്‍ഖേഡി പ്രദേശത്തുള്ള ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു മുഹമ്മദ്. റെയില്‍വേ പാളങ്ങള്‍ കടന്ന് വേണം മുഹമ്മദിന് വീട്ടില്‍ എത്താന്‍.മടക്കയാത്രയില്‍ ചില കാല്‍നട യാത്രക്കാരും […]

Continue Reading

ദിവസവും 10 അധികം പുരുഷന്മാരുമായി കിടപ്പറ പങ്കിടേണ്ടി വന്നു , വിസമ്മതിച്ചപ്പോൾ വസ്ത്രം മാറ്റി സ്വകാര്യ ഭാഗത്ത് മെഴുക് ഉരുക്കി ഒഴിച്ചു , പെൺകുട്ടിയുടെ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നു

ദിവസവും 10 അധികം പുരുഷന്മാരുമായി കിടപ്പറ പങ്കിടേണ്ടി വന്നു , വിസമ്മതിച്ചപ്പോൾ വസ്ത്രം മാറ്റി സ്വകാര്യ ഭാഗത്ത് മെഴുക് ഉരുക്കി ഒഴിച്ചു. ജീവിതത്തിൽ പ്രതിസന്ധികളിൽ പെട്ടുപോവുകയും ചതിക്കുഴികളിൽ ജീവിതം പൊലിഞ്ഞു പോവുകയും ചെയ്ത പെൺകുട്ടികളുടെ ജീവിത കഥകൾ നിരവധി സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളതാണ് . ഒരു നിമിഷം കേൾക്കുമ്പോൾ തന്നെ ചങ്ക് തകർന്നുപോകുന്ന തരത്തിലുള്ള എത്രയെത്രയോ അനുഭവകഥകൾ . ഇപ്പോഴിതാ അത്തരത്തിൽ ഒരു യുവതിയുടെ യാതാർത്ഥ ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് […]

Continue Reading

കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ ബസിനു പിറകില്‍ അംബുലന്‍സ് ഇടിച്ച് ആംബുലന്‍സിലെ രോഗി മരണപ്പെട്ടു. സീതാംഗോളി പര്‍മുദ സ്വദേശി സായിബാബ(54) യാണ് മരിച്ചത്. ഉപ്പളയില്‍ നിന്നും രോഗിയുമായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന സ്വകാര്യ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താന്‍ കെ.എസ്.അര്‍.ടി.സി ബസ് വെട്ടിക്കുന്നതിനിടയില്‍ ആംബുലന്‍സ് പിറകിലിടിക്കുകയായിരുന്നു. ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു . ഓടിക്കൂടിയ നാട്ടുകാരും, ചുമട്ടുതൊഴിലാളികളും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് അപകടത്തില്‍ മറ്റു രണ്ടു പേര്‍ക്ക് നിന്നാര പരിക്കേറ്റു . അല്‍പ്പനേരം ഗതാഗത […]

Continue Reading