news

രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കേസ് ഫയൽ ചെയ്യാൻ ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്കെതിരെ ആയിരം രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്യാൻ അസം ബി.ജെ.പി. രാഹുൽ ഗാന്ധിയുടെ ട്വീറ്റിലെ വരികൾ രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പരാതി നൽകുന്നത്. യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശത്തിന് രാഹുൽ മറുപടി നൽകിയ ട്വീറ്റാണ് ബി.ജെ.പി വിവാദമാക്കാൻ ശ്രമം നടത്തുന്നത്. വോട്ട് ചെയ്യുന്നതിൽ അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ യോഗിയുടെ ട്വീറ്റ്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു. […]

Continue Reading

കോട്ടക്കുന്ന് ബീഫാത്തിമ ഹജ്ജുമ്മ കുടുംബ സംഗമം തലമുറകളുടെ കൂടിച്ചേരലായി

വലിയപറമ്പ് : മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ മഹിതമായ ബീഫാത്തിമ ഹജ്ജുമ്മ തറവാട്ടുകാരുടെ സംഗമം ഇടയിലക്കാട് കവ്വായി കായലിൽ ‘വലിയപറമ്പ ക്രുയിസ് ‘ ഹൗസ് ബോട്ടിൽ വെച്ച് ചേർന്നു. ‘മധുരസ്മരണകളുമായി തലമുറകളുടെ കായൽ യാത്ര’ എന്ന പേരിൽ ബീഫാത്തിമയുടെ മക്കളും,പേരമക്കളും, മരുമക്കളുമടക്കം നൂറോളം പേർ ബോട്ടിൽ ഒത്തുചേർന്നത് അക്ഷരാർത്ഥത്തിൽ തലമുറകളുടെ കൂടിച്ചേരലായി മാറി. ആദര-അനുമോദന-കലാ-കായിക പരിപാടികൾ സംഗമത്തിന് കൊഴുപ്പേകി.ആടിയും പാടിയും നർമ്മം വിതറിയും അനുഭവങ്ങൾ പങ്ക് വെച്ചും പരിപാടിക്കെത്തിയവർ സംഗമത്തെ സമ്പന്നമാക്കി. ബീഫാത്തിമയുടെ പേരക്കുട്ടികളുടെ പേരക്കുട്ടികളടക്കം കുടുംബ സംഗമത്തിൽ […]

Continue Reading

54 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രം

54 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രം.രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലെന്ന് റിപ്പോർട്ട്. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. ഈ ആപ്ലിക്കേഷനുകൾ തടയാൻ ഗൂഗിളിന്റെ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. പ്ലേസ്റ്റോർ വഴി ഇന്ത്യയിൽ ആക്സസ് ചെയ്യുന്നതിൽ നിന്ന് 54 ആപ്ലിക്കേഷനുകൾ ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബ്യൂട്ടി ക്യാമറ സ്വീറ്റ് […]

Continue Reading

മുസ്ലിം സഹോദരൻ മരിച്ചതിന് പിന്നാലെ ക്ഷേത്രോത്സവം റദ്ദാക്കി; മലപ്പുറത്ത് സൗഹാർദത്തിന്റെ മാതൃക

തിരൂര്‍: ക്ഷേത്രോത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം (Utsav) ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു.ആഘോഷത്തിനായി ബാന്‍ഡുമേളവും ശിങ്കാരിമേളവും മറ്റ് കലാരൂപങ്ങളും ഒരു്ക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം […]

Continue Reading

ഇന്ത്യൻ സിനിമാലോകം സംഗീത വിടവ് നികത്തിയത് ലതാമങ്കേഷ്കറിലൂടെ.. – സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ.

മൊഗ്രാൽ. വിഭജനാനന്തരം ഇന്ത്യൻ സിനിമാ സംഗീതത്തിൽ വന്ന വലിയ വിടവ് നികത്തിയത് ലതാമങ്കേഷ്കർ എന്ന അനുഗ്രഹീത ഗായിക യിലൂടെയായിരുന്നുവെന്ന് കേരള സർക്കാർ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ സംഘടിപ്പിച്ച ലതാ മങ്കേഷ്കർ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തി.സെഡ് എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് മാപ്പിള ആർട്സ് […]

Continue Reading

കാസർകോട് ഗുണ്ടകള്‍ ചേര്‍ന്ന് പെട്രോള്‍ പമ്പ് അടിച്ച് തകര്‍ത്ത സംഭവം ഇന്ന് 2 മണി മുതൽ 5 വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം

കാസര്‍ഗോഡ്: ഉളിയത്തടുക്കയിലും പ്രദേശങ്ങളിലും ഗുണ്ടാ വിളയാട്ടം വ്യാപകമാകുന്നു. ശനിയാഴ്ച രാത്രി ഒരു സംഘം പെട്രോള്‍ പമ്പ് അടിച്ച് തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.ഹിദായത്ത് നഗര്‍ സ്വദേശിയായ അബുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പാണ് ഒരു സംഘം ഗുണ്ടകള്‍ ചേര്‍ന്ന് അടിച്ച് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയില്‍ ബൈക്കില്‍ ഒരു സംഘം പെട്രോള്‍ അടിക്കാനായി പമ്പില്‍ എത്തിയെങ്കിലും പണം നല്‍കാത്തതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി പെട്രോള്‍ പമ്പ് അടിച്ച് തകര്‍ത്തത്. ഒരു […]

Continue Reading

ഉഡുപ്പിയിൽ ഡ്രസ് കോഡ് നിർബന്ധമല്ലാത്ത കോളജുകളിൽ ഹിജാബ് ധരിക്കാമെന്ന് സമാധാന യോഗം

കർണാടകയിലെ ഉഡുപ്പിയിൽ ഡ്രസ് കോഡ് നിർബന്ധമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാമെന്ന് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സമാധാനയോഗം. എന്നാൽ ഹിജാബുമായി ബന്ധപ്പെട്ട വിധി വരുന്നതു വരെ വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല നിർദേശങ്ങൾ യൂണിഫോം ധരിക്കുന്ന സ്‌കൂളുകളിലും കോളജുകളിലും നടപ്പാക്കുമെന്നും ഉഡുപ്പി ബി.ജെ.പി എം.എൽ.എ രഘുപതി ഭട്ട് പറഞ്ഞു.ഹിജാബ് നിരോധനത്തെച്ചൊല്ലിയുള്ള സംഘർഷങ്ങളെ തുടർന്ന് അഞ്ചുദിവസമായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുകയാണ്. സംഘർഷങ്ങൾ തണുപ്പിക്കാൻ തെക്കൻ ജില്ലയിൽ ഫെബ്രുവരി […]

Continue Reading

വിവാഹവീട്ടിലെ തര്‍ക്കം; കണ്ണൂരില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു

കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടി മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍‌ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.  മൃതദേഹം കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ജീപ്പിലെത്തിയ ഒരു സംഘമാണ് ജിഷ്ണുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബോബ്  തലയില്‍ പതിച്ച  ജിഷ്ണു തല്‍ക്ഷണം […]

Continue Reading

‘കാസർകോട്ട് കൊലക്കേസ് പ്രതി അതേ കേസിലെ മറ്റൊരു പ്രതിയെ കുത്തി വീഴ്ത്തി; മഹേഷ് ബട്ടംപാറ അറസ്റ്റിൽ

കാസർകോട്: കൊലക്കേസ് പ്രതി അതേ കേസിലെമറ്റൊരു പ്രതിയെ കുത്തി വീഴ്ത്തിയതായി പൊലീസ്. 2014 ഡിസംബർ 22 ന് രാത്രി തളങ്കര നുസ്രത് നഗറിലെ സൈനുൽ ആബിദി(22) നെ കാസർകോട് നഗരത്തിലെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രശാന്ത് നെൽക്കള (28) യ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹേഷ് ബട്ടംപാറയെ (27) പൊലീസ് അറസ്റ്റ് ചെയ്തു. വയറിന് ഗുരുതരമായി കുത്തേറ്റ പ്രശാന്തിനെ മംഗ്ളുറു എ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30 […]

Continue Reading

പാർട്ടി വിട്ടതിന് യുവാവിനെ കെട്ടിതൂക്കി മർദിച്ചു: എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കൊണ്ടോട്ടി : എസ്ഡിപി ഐ വിട്ടതിന് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചു. യുവാവിനെ മർദിച്ച വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പുളിക്കൽ ചെറുകാവ് കൂണ്ടേരിയാലുങ്ങൽ കോടംവീട്ടിൽ നൗഷാദ്(36), പള്ളിക്കൽ റൊട്ടി പീടികകുണ്ട് മുസ്തഫ(40) ആണൂർ പള്ളിക്കൽ ബസാർ ചാലെപാടി സഹീർ (40) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡി വൈ എസ് പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പള്ളിക്കൽ സ്വദേശി മുജീബ് റഹ്‌മാനാ(40)ണ് മർദനത്തിനിരയായത്. ഇയാൾ […]

Continue Reading