news

ബിക്കിനിയോ ഹിജാബോ, എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം: പ്രിയങ്കാഗാന്ധി

ന്യൂഡൽഹി: ക്ലാസ്മുറികളിൽ ഹിജാബ് നിരോധിച്ച കർണാടകയിലെ കോളേജ് വിദ്യാർഥികൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശമാണെന്നും അതിന് ഭരണഘടന സംരക്ഷണം നൽകുന്നുണ്ടെന്നും പ്രിയങ്കഗാന്ധി ട്വീറ്റ് ചെയ്തു. ബിക്കിനിയോ ഹിജാബോ മുഖാവരണമോ ജീൻസോ എന്തായാലും ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. ഇത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നു. ഹിജാബിന്റെ പേരിൽ സ്ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തണം.- പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തു. ഹിജാബ് വിവാദത്തിൽ നേരത്തെ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽഗാന്ധിയും […]

Continue Reading

കുമ്പള ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പദ്ധതിയുടെ യുടെ വിതരണോൽഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമവതി, മെമ്പർമാരായ യൂസഫ് ഉളുവാർ, റഹ്മാൻ, സബൂറ, കൗലത് ബീവി, അൻവർ, പുഷ്പലത, വിവേകാനന്ദ ഷെട്ടി, ഐസിഡിഎസ് സൂപ്പർ വൈസർ ജിഷ എന്നിവർ പങ്കെടുത്തു.

Continue Reading

സ്ത്രീകൾ കുട്ടികളെ ഉണ്ടാക്കുന്ന മെഷീനോ..? ചാവറ മാട്രിമോണിയുടെ പരസ്യത്തിനെതിരെ രൂക്ഷവിമർശനം,

‘ഇഷ്ടക്കേടുകൾ ഇഷ്ടങ്ങളായി മാറുന്നു, ചേരുന്ന ജീവിത പങ്കാളിയെ കിട്ടുമ്പോൾ’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചാവറ മാട്രിമോണിയുടെ പരസ്യത്തിനെതിരെ രൂക്ഷവിമർശനം. വിവാഹവും കുട്ടികളും വേണ്ടെന്ന് സ്വയം തീരുമാനിച്ച ഒരു സ്ത്രീ ചാവറ മാട്രിമോണിയിലൂടെ പങ്കാളിയെ കണ്ടെത്തിയാൽ ജീവിതത്തിൽ മാറ്റം വരുമെന്നാണ് പരസ്യം പറയുന്നത്. കലാകാരിയായ, കുട്ടികളെയും വിവാഹത്തെയും ഇഷ്ടപ്പെടാത്ത സാറാ എന്ന യുവതി, ചാവറ മാട്രിമോണിയിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതോടെ തന്റെ വ്യക്തിപരമായ താത്പര്യങ്ങൾ വേണ്ടെന്ന് വെച്ച് പുതിയൊരു ജീവിതം തുടങ്ങുകയാണ്. കുട്ടികൾ വേണ്ടെന്ന തീരുമാനത്തിൽ നിന്ന […]

Continue Reading

പെരിയ അബേദ്ക്കര്‍ കോളേജില്‍ കെ എസ് യു -എം എസ് എഫ് പ്രവര്‍ത്തകരുടെ അക്രമത്തിൽ എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക്

പെരിയ: പെരിയ അംബേദ്കര്‍ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. പരിക്കേറ്റ സുധീഷ് സാരംഗ്, അലന്‍ ജോര്‍ജ്, നിതിന്‍, ഷിജു എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോളേജില്‍ എസ്എഫ്ഐ നേടിയ മിന്നും വിജയത്തില്‍ വിറളിപുണ്ട കെഎസ്യു, എംഎസ്എഫ് ക്രിമിനലുകളാണ് അക്രമം നടത്തിയത് എന്ന് എസ് എഫ് ഐ അറിയിച്ചു. വിദ്യാര്‍ഥികള്‍ കോളേജില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അക്രമം. യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകളും കൂടെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആക്രമണ ഭീഷണി […]

Continue Reading

തണലേകിയവന് തർപ്പണം വികസനത്തിനായി ജിവിതം ഒപ്പു മരച്ചുവട് ഓർമ്മയായി : സലിം സന്ദേശംചൗക്കി

……………കാസറഗോഡ്:തണലേകിയവന്ന് തർപ്പണം വികസനത്തിനായി ജിവിതംഅവസാനിപ്പിക്കുന്ന ഒപ്പു മരത്തിന് ആത്മ സംത്യപ്തിയുടെ അവസാന നിമിഷങ്ങൾ ദേശീയ ഹൈവേ വികസനത്തിന്റെ ഭാഗമായി മുറിച്ചിമാറ്റി ടട്ടെറേ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒപ്പു ച്ചുവട് . സഫിയാ വധകേസ് അനിശിചിത കാല സമരം,എന്റോ ഷൽഫാൻ സമരങ്ങൾ,ഖാസി സി.എം ഉസ്താദ് അനിശിചിത കാല സമരങ്ങൾ,എയിംസ് എകദിന ഉപാസം,മുഖ്യ മാന്ത്രി കാന്നാം പ്രതിശേദം, കെ.ൽ സമരങ്ങൾ എന്നിങ്ങനെ നിരവതി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒപ്പു മരച്ചുവട് മുറിച്ചു മാറ്റി

Continue Reading

കർണാടകയിൽ ഹിജാബ് സംഘർഷം തെരുവിലേക്ക്; ഏറ്റുമുട്ടൽ, പൊലീസ് കണ്ണീർവാതകം പ്രയോ​ഗിച്ചു; രണ്ടിടത്ത് നിരോധനാജ്ഞ

​ഗളൂരു: ഹിജാബ് വിവാദത്തില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. കോളേജുകളിലെ സംഘര്‍ഷം തെരുവകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി.ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയൽ കോളേജിലടക്കം വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഹിജാബ് ധരിച്ചും കാവി ഷാള്‍ അണിഞ്ഞും സംഘം തിരിഞ്ഞായിരുന്നു സംഘർഷം. പരസ്പരം കല്ലേറും മുദ്രാവാക്യം വിളിയും ആയതോടെ കോളേജിനകത്ത് തുടങ്ങിയ സംഘര്‍ഷം തെരുവിലേക്ക് വ്യാപിച്ചു. പ്രതിഷേധ റാലിക്കിടെ വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ […]

Continue Reading

സംരംഭങ്ങള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്ന് മല്ലം വാര്‍ഡ് എ ഡി എസ്

ബോവിക്കാനം▪️വാര്‍ഡിനകത്ത് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങി സാമ്പത്തികമായും, സാമൂഹ്യമായും കുടുംബത്തിന്റെ ഭദ്രത ഉറപ്പ് വരുത്താനും, സേവന പ്രവര്‍ത്തനങ്ങളിലുടെ നിര്‍ദ്ധനരായ പ്രദേശവാസികളുടെ കണ്ണീരൊപ്പാനും മുളിയാര്‍ പഞ്ചായത്ത് മല്ലം മൂന്നാം വാര്‍ഡ് കുടുംബശ്രീ ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റി (എ.ഡി എസ് ) യോഗം തീരുമാനിച്ചു. പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡണ്ട് റിസാന കെ.സി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിദ്യ സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയര്‍പേഴ്‌സണല്‍ ഖൈറുന്നിസ, മെമ്പര്‍ മറിയം […]

Continue Reading

ജനിച്ചപ്പോൾ മുതൽ കാണുന്നത് അമ്മ മറ്റുള്ളവരോടൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടുന്നതാണ്, അമ്മയുടെ പാത പിന്തുടരാൻ പലരും സമ്മർദ്ദം ചെലുത്തി, പല തരത്തിലുള്ള ചൂഷണങ്ങൾ അനുഭവിച്ചു, എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറാകാത്ത ടുംബ എന്ന പെൺകുട്ടിയുടെ കഥ

ജീവിത യാത്രയിൽ പ്രതിസന്ധികൾ വരുമ്പോൾ തരണം ചെയ്തു മുന്നോട്ട് പോകുന്നവരാണ് വിജയം കൈവരിച്ചിട്ടുള്ളത്. പരാജയങ്ങളെ വിജയിപ്പിച്ചു കാണിക്കണം എന്നാൽ മാത്രമേ ലോകത്ത് ജീവിക്കാൻ പറ്റുകയുള്ളൂ. അങ്ങനെ പരാജയങ്ങളിൽ ഇന്ന് വിജയത്തിലേക്ക് ഓടിക്കയറിയ പെൺകുട്ടിയുടെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ടുംബ എന്ന പെൺകുട്ടിയുടെ ജീവിതം ഇങ്ങനെയാണ്,കടുത്ത മദ്യപാനിയായ അച്ഛന്റെയും ലൈംഗിക തൊഴിലാളിയായ അമ്മയുടെ മകളായി ജനിച്ച ടുംബയ്ക്ക് ബാല്യകാലം വളരെ മോശമായിരുന്നു. ഏതൊരു കുട്ടിയെയും പോലെയും ഒരുപാട് സ്വപ്നങ്ങളും ആയിട്ടാണ് ടുംബ കുട്ടിക്കാലം കഴിച്ചുകൂട്ടിയത്.ടുംബയെ എല്ലാവരും […]

Continue Reading

പാരാസെറ്റമോളിന്‍റെ ദൈനംദിന ഉപയോഗം രക്തസമ്മര്‍ദം കൂട്ടുമെന്ന് പഠനം

പാരസെറ്റമോളിന്‍റെ ദൈനംദിന ഉപയോഗം രക്തസമ്മർദം കൂട്ടുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുള്ള ആളുകൾക്ക് പാരസെറ്റമോൾ നിർദേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്ന് ഗവേഷകർ ഡോക്ടർമാരോട് ആവശ്യപ്പെട്ടു. എഡിൻബർഗ് സർവകലാശാലയിലെ വിദഗ്ധർ ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടായിരുന്ന 110 രോഗികളെ കേന്ദ്രീകരിച്ച് പഠനം നടത്തിയിരുന്നു. രണ്ട് ഗ്രൂപ്പായി തിരിച്ച് ഒരു ഗ്രാം പാരസെറ്റമോൾ ഒരു ദിവസം നാല് തവണ അല്ലെങ്കിൽ രണ്ടാഴ്ചത്തേക്ക് ഒരു ഗ്രൂപ്പിന് നല്‍കിയിരുന്നു. നാല് ദിവസത്തിനുള്ളിൽ, പാരസെറ്റമോൾ ഉപയോഗിച്ച ഗ്രൂപ്പിൽ രക്തസമ്മർദം ഗണ്യമായി വർധിച്ചു. ഇത് […]

Continue Reading

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായേക്കാം

സംസ്ഥാനങ്ങളില്‍ അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യത്ത് പെട്രോളിനും ഡീസലിനും വന്‍വര്‍ധനയുണ്ടായേക്കാം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 94 ഡോളര്‍ നിലവാരത്തിലെത്തിയതോടെയാണ് വിലവര്‍ധന ഉറപ്പായത്. അടുത്തമാസം നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍. ഡിസംബര്‍ ഒന്നിലെ നിലവാരപ്രകാരം അസംസ്‌കൃത എണ്ണവില ബാരലിന് 69 ഡോളര്‍ നിലവാരത്തിലായിരുന്നു. ഒമിക്രോണ്‍ ഭീഷണിയെതുടര്‍ന്നാണ് നവംബര്‍ നാലിലെ 81 ഡോളര്‍ നിലവാരത്തില്‍നിന്ന് 60 ലേയ്ക്ക് വില താഴ്ന്നത്. എന്നാല്‍ മൂന്നാംതരംഗം ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എണ്ണവിലയില്‍ വീണ്ടും കുതിപ്പുണ്ടായത്. […]

Continue Reading