news

വി.കെ.പാറയിലെ നബീസ നിര്യാതയായി

ചെർക്കള: വി.കെ.പാറ യിലെ നബീസ ( 78) നിര്യാതയായി. പരേതനായ ബേവിഞ്ച മമ്മുട്ടി ഹാജിയുടെ ഭാര്യയാണ്. പരേതരായബീഫാത്തിമ, മൊയ്തീൻ കുഞ്ഞി എന്നിവരുടെ മകളാണ്. മക്കൾ: അഡ്വ. ബേവിഞ്ച അബ്ദുല്ല,അബ്ബാസ്,ഉമ്മർ, ബഷീർ,ബീഫാത്തിമ,റാബിയ,പരേതനായഅബ്ദുൾ റഹിമാൻ. മരുമക്കൾ:സക്കീന,ആസ്യ,സാറാബി,നസിയ,സുമയ്യ,കുഞ്ഞാമു ചെർക്കള,പരേതനായ മുഹമ്മദ് കുഞ്ഞി കൊളമ്പ. സഹോദരങ്ങൾ:ആയിഷ,ആസ്യ, സൈനബി,സുഹറ,കുഞ്ഞാമിന,ഉമ്മാലി,മുഹമ്മദ് കുഞ്ഞി ബാലനുക്കം,അബൂബക്കർ പരേതരായഅബ്ദുല്ല കാലിദ്. ബേവിഞ്ച പള്ളിയിൽ ഖബറടക്കും.

Continue Reading

മുളിയാറിൽ കർഷകരെ വിറപ്പിച്ച കാട്ട് പന്നിയെ സാഹസീകമായി വെടിവെച്ച് വീഴ്ത്തി.

കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം റെയ്ഞ്ച് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടയിൽ വനം -വന്യ ജീവി വകുപ്പ് ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെ നേത്വത്തത്തിലു ള്ള പ്രത്യക ദൗത്യ സംഘം വെടിവെച്ച് കൊന്നു. മുതലപ്പാറ വാട്ടർ ടാങ്കിന്റെ പിറകിലുള്ള ഫ്രീ കുവൈത്ത് അബുല്ലയുടെ കൃഷിയിടത്തിൽ നിന്നാണ് പന്നിയെ വെടിവെച്ചത്. ആർ.ആർ.ടി ഹോറസ്റ്റ് ഓഫീസർ എം.പി രാജു , കാറഡുക്കസെക്‌ഷൻഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ, വനം വകുപ്പ് ജീവനക്കാരായ സനൽ, അബ്ദുല്ലകുഞ്ഞി […]

Continue Reading

ഉമ്മ അറിയുന്നുണ്ടോ, മിന്നു ഇന്ന് വിവാഹജീവിതത്തിലേക്ക്; ഒന്നര പതിറ്റാണ്ടിനിപ്പുറവും മാതൃവാത്സല്യം കൊതിച്ച് പെറ്റമ്മ ഉപേക്ഷിച്ച കുഞ്ഞുങ്ങള്‍

കോഴിക്കോട്: ‘ചോറ് വാങ്ങാന്‍ പോയ ഉമ്മയെ ഇത്ര വൈകിയിട്ടും എന്തേ കാണാത്തത്… എന്തിനാണ് ഞങ്ങളെ ആശുപത്രിയിലാക്കി ഉമ്മ പോയത്.’ മാതൃവാത്സല്യം കൊതിച്ച് മിന്നുവും പൊന്നുവും ഇന്നും ചോദിക്കുന്നത് ഇതുതന്നെയാണ്. ഒന്നര പതിറ്റാണ്ടു മുന്‍പ് പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ ആശുപത്രിയില്‍ ഉപേകഷിച്ചുപോയ വാര്‍ത്ത വായിക്കാത്തവരുണ്ടാകില്ല. നിഷ്‌കളങ്കരായ ആ കുഞ്ഞുങ്ങളുടെ ചോദ്യം ഇന്നും മലയാളിയുടെ കാതുകളില്‍ അലയടിയ്ക്കുന്നുണ്ട്. ഇന്ന് അവരിരുവരും വളര്‍ന്ന് വലുതായി, ജംഷീനയും ജംഷീറയുമായി. ഇതില്‍ ജംഷീന ഇന്ന് വിവാഹിതയാവുകയാണ്. ശനിയാഴ്ച യത്തീംഖാന ഒലീവ് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് […]

Continue Reading

ലതാ മങ്കേഷ്കര്‍ അന്തരിച്ചു; ഇന്ത്യയുടെ വാനമ്പാടി ഇനി ഓര്‍മ

ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായതോടെയാണ് അന്ത്യം സംഭവിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 92 വയസായിരുന്നു.ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ദിവസങ്ങൾക്ക് മുമ്പാണ്‌ ഐ.സി.യുവിൽ നിന്ന് മാറ്റിയത്. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു. ലതാമങ്കേഷ്കർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും […]

Continue Reading

കുമ്പള ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്കുള്ള ഫർണിച്ചറിന്റെ വിതരണ ഉദ്ഘാടനം നടത്തി

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്കുള്ള ഫർണിച്ചറിന്റെ വിതരണ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് യുപി താഹിറ യൂസുഫ് ഉദ്‌ഘാടനം നിർവഹിച്ചു. മെമ്പർമാരായ സബൂറ, കൗലത്ത് ബീവി ,അൻവർ ഹുസൈൻ ഫിഷറീസ് ഓഫീസർ ബിജുമോൻ പങ്കെടുത്തു.

Continue Reading

പൊതുപരീക്ഷ: 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ നാളെ തിരികെ സ്കൂളിലേക്ക്

തിരുവനനന്തപുരം• തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ 10, 11, 12 ക്ലാസുകള്‍ മുഴുവന്‍ സമയ ടൈം ടേബിളിലേക്ക് മാറുന്നു. പൊതുപരീക്ഷ കണക്കിലെടുത്താണ് രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കലുകള്‍ നല്‍കുക, മോഡല്‍ പരീക്ഷയ്ക്ക് കുട്ടികളെ തയാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ് 10,11, 12 ക്ലാസുകളുടെ പ്രവര്‍ത്തനസമയം രാവിലെ മുതല്‍ വൈകിട്ടു വരെയായി ക്രമീകരിക്കുന്നത്. ഫെബ്രുവരി 14 മുതലാണ് ഒന്നു മുതല്‍ 9 വരെയുള്ള […]

Continue Reading

നവാഭാരത് സയൻസ് കോളേജ് ലോക ക്യാന്‍സര്‍ ദിനം ആചാരിച്ചു.

കാഞ്ഞങ്ങാട് : നവാഭാരത് സയൻസ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ വളര്‍ത്തുക, അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് വിദ്യാർത്ഥികളുടെ സെമിനാർ, ഫ്ലാഷ് മൊബ്, ബോധവൽക്കരണ പരുപാടികൾ നടന്നു. ഇന്നത്തെ കാലഘട്ടത്തില്‍ സര്‍വ സാധാരണമായി മാറിയ ഒരു രോഗമാണ് കാന്‍സര്‍. കഴിക്കുന്ന ഭക്ഷണവും ജീവിത ശൈലിയുമാണ് ഇത്തരത്തില്‍ അര്‍ബുദത്തെ പടര്‍ന്നു പന്തലിച്ച ഒരു വന്‍മരമായി മാറുന്നതിനായി സഹായിക്കുന്നത് എന്ന് നവാഭാരത് സയൻസ് […]

Continue Reading

സ്കൂൾ, കോളജുകളിൽ യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി

സ്കൂൾ, കോളജുകളിൽ യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കർണാടകയിലെ കാമ്പസുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ സംഭവം ദേശീയ തലത്തിൽ ചർച്ചയായതിന് പിന്നാലെയാണ് ഉത്തരവ്. 1983ലെ കർണാടക വിദ്യാഭ്യാസ ആക്ട് പ്രകാരമാണ് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളജുകളിലും സ്കൂളുകളിലും യൂണിഫോം നിർബന്ധമാക്കിയത്കഴിഞ്ഞ നാലു ദിവസവും കർണാടകയിലെ കുന്താപ്പുർ ഗവണ്‍മെന്‍റ് പി യു കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യർഥികളെ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ബലം പ്രയോഗിച്ചാണ് ക്യാമ്പസിൽ നിന്നും നീക്കിയത്.ഹിജാബ് ധരിച്ചവർക്ക് വിഭ്യാഭ്യാസം നിഷേധിക്കരുതെന്ന് രാഹുല്‍ […]

Continue Reading

ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണം; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അത്യാവശ്യ യാത്രക്കാർ മതിയായ രേഖകൾ കാണിക്കണം. പാൽ, പഴം, പച്ചക്കറി, പലവ്യഞ്ജനം, മീൻ ഉൾപ്പടെ അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം. ഹോട്ടലിലും ബേക്കറിയിലും പാർസൽ മാത്രമേ അനുവദിക്കൂ. അടിയന്തര സാഹചര്യമെങ്കിൽ വർക്ക്ഷോപ്പുകൾക്കും പ്രവർത്തിക്കാം. ദീർഘ ദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളും ഉണ്ടാകും. രോഗവ്യാപനം ഉയര്‍ന്ന […]

Continue Reading

സംസ്ഥാനത്ത്​ കോവിഡ് വ്യാപനത്തോത് കുറയുന്നു -മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു. എന്നാൽ, നാലാം ആഴ്ചയിൽ 71 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞു. ഐ.സി.യു, വെന്‍റിലേറ്റർ ഉപയോഗവും കുറഞ്ഞിട്ടുണ്ട്.നിലവിൽ 3,66,120 കോവിഡ് കേസുകളിൽ 2.9 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചികിത്സയിലുണ്ടായിരുന്നതിൽ […]

Continue Reading