news

ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല:22 പ്രതികളെ കോടതി വെറുതെ വിട്ടു

മുംബൈ: 2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസിൽ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ചുമഹൽ ജില്ലയിലെ സെഷൻസ്കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. ദിയോൾ ഗ്രാമത്തിൽ മുസ്ലിം സമുദായത്തിൽപ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്.  2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു.മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്.രണ്ടുവർഷത്തിനുശേഷം പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. മൃതദേഹങ്ങൾ പോലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതികളിൽ 8 പേർ വിചാരണ കാലത്ത് […]

Continue Reading

ഒന്നോ രണ്ടോ പരീക്ഷ എഴുതാത്തതിന് പ്രൊഫൈൽ വിലക്കില്ല; മതിയായ കാരണം ബോധിപ്പിച്ചവർക്ക് ഇളവ്

തിരുവനന്തപുരം: കൺഫർമേഷൻ നൽകിയിട്ടും പരീക്ഷയ്ക്ക് എത്താത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുന്നത് കർശനമാക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷനെ പ്രേരിപ്പിച്ചത് പരീക്ഷാനടത്തിപ്പിലെ കനത്ത ധനനഷ്ടം. കഴിഞ്ഞ ശനിയാഴ്ച നടന്ന ജൂനിയർ ലാബ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് 40 ശതമാനം പേർ ഹാജരാകാത്തതിനാൽ പിഎസ്‌സിക്ക് നഷ്ടം ഒരു കോടി രൂപയിലേറെയാണ്. തുടർച്ചയായി പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മാത്രമേ മരവിപ്പിക്കൂയെന്നാണ് പിഎസ്‌സി നൽകുന്ന വിശദീകരണം. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കാൻ നേരത്തേ തീരുമാനിച്ചതാണ് പിഎസ്‌സി. ഉദ്യോഗാർഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച പക്ഷേ നടപ്പാക്കിയില്ല. […]

Continue Reading

കുമ്പള ദേശീയ പാതയിൽ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരം;

കുമ്പള ▪️ കുമ്പള ആരിക്കാടിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിമുട്ടി ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആദ്യം കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപിച്ചു. പിന്നീട് മംഗലാപുരത്തേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി മറ്റൊരു ലോറിയുമായി ഇടിക്കുകയായിരുന്നു. സിലിണ്ടര്‍ ലോറി ഇടിയുടെ ആഘാതത്തില്‍ റോഡ് നിര്‍മ്മാണത്തിന് വേണ്ടി ഫില്ലറി ഡാന്‍ നിര്‍മ്മിച്ച കുഴിയിലേക്ക് വീണു. അപകടത്തെ തുടര്‍ന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി.

Continue Reading

എം എ അബ്ദുൽ ഖാദർ ഹാജി : കടപുഴകിയത് കാരുണ്യത്തിന്റെ വടവൃക്ഷം – ദേശീയവേദി

മൊഗ്രാൽ : നിരാലംബർക്കായി തന്റെ മടിശ്ശീല തുറന്ന് വെച്ചിരുന്ന എം എ അബ്ദുൽ ഖാദർ ഹാജിയുടെ നിര്യാണത്തോടെ കടപുഴകിയത് കാരുണ്യത്തിന്റെ വടവൃക്ഷമാണെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.ആഡംബര ജീവിതം നയിക്കാനുള്ള എല്ലാ സാഹചര്യമുള്ള പ്രമാണിയായിട്ടും ലാളിത്യം മുഖമുദ്രയാക്കി ജീവിച്ച അബ്ദുൽ ഖാദർ ഏവർക്കും മാതൃകയാണ്. മത-സാമൂഹ്യ – ജീവകാരുണ്യ മേഖലയിൽ തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചിട്ടും വേദികളിലോ പത്രതാളുകളിലോ പ്രത്യക്ഷപ്പെടാൻ ഒരിക്കൽ പോലും അദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ല എന്നതാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നതെന്ന് അനുസ്മരണ […]

Continue Reading

‘കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും’; കേരള പിഎസ്‌സി

തിരുവനന്തപുരം: കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന തീരുമാനവുമായി കേരള പിഎസ്‌സി. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം വർധിച്ചതിനാലാണ് തീരുമാനം. പരീക്ഷകളുടെ നടത്തിപ്പിനെ ഇത് ബാധിക്കുന്നുണ്ടെന്നും പിഎസ്‌സി വ്യക്തമാക്കി.കൺഫർമേഷൻ നൽകിയ ശേഷം നിരവധി പേർ പരീക്ഷ എഴുതാതിരിക്കുന്നുണ്ട്. അതിനാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പിഎസ്‌സിക്ക് ഉണ്ടാകുന്നത്. ഉത്തരക്കടലാസ്, ചോദ്യപേപ്പർ പരീക്ഷാകേന്ദ്രം തുടങ്ങിയവ തയാറാക്കാൻ 100 ലധികം രൂപയാണ് ഒരു വിദ്യാർഥിക്ക് മാത്രം പിഎസ്‌സിക്ക് ചെലവാവുന്നത്. ഇതിനാലാണ് പുതിയ തീരുമാനത്തിൽ പിഎസ്‌സി എത്തിയത്.മുൻകൂട്ടി തന്നെ […]

Continue Reading

എനിക്ക് നിഷേധിക്കപ്പെട്ട നീതിയുടെ അര്‍ത്ഥ തലങ്ങള്‍ അവന്‍ പഠിക്കും; മകന്‍ എല്‍.എല്‍.ബി പരീക്ഷയില്‍ ഉന്നതവിജയം നേടിയതില്‍ മഅ്ദനി

ബെംഗളൂരു: മകന്‍ സലാഹുദ്ദീന്‍ അയ്യൂബി എല്‍.എല്‍.ബി പരീക്ഷയില്‍ ഉന്നതവിജയം നേടിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബെംഗളുരുവില്‍ യാത്രാവിലക്കുകളോടെ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി.തന്റെ മകന്‍ തനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥതലങ്ങള്‍ കൂടുതല്‍ പഠിച്ചു തുടങ്ങുമെന്നും മഅ്ദനി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സന്തോഷത്തിന്റെ ദിനം. കടുത്ത നീതിനിഷേധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങള്‍ക്കിടയില്‍ ആശ്വാസത്തിന്റെ തെളിനീരായി ഒരു വാര്‍ത്ത! എന്റെ പ്രിയങ്കരനായ ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി ഇന്ന് എല്‍.എല്‍.ബി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടുകൂടി ഉന്നതവിജയം നേടിയിരിക്കുന്നു. […]

Continue Reading

വയനാട് അടക്കം 60 മണ്ഡലങ്ങൾ ലക്ഷ്യം; ന്യൂനപക്ഷ സമുദായങ്ങളെ ഉന്നമിട്ട് പ്രത്യേക ക്യാമ്പയിനുമായി ബി.ജെ.പി

ഡൽഹി: ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രത്യേക ക്യാമ്പയിനുമായി ബി.ജെ.പി. ന്യൂനപക്ഷ ജനസംഖ്യ 30 ശതമാനത്തിൽ കൂടുതലുള്ള 60 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലവും ഇതിൽ ഉൾപ്പെടുന്നുണ്ട്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി നാല് മാസം നീളുന്ന ജനസമ്പർക്ക പരിപാടിയാണ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പരിപാടി.ഓരോ മണ്ഡലത്തിൽനിന്നും നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന 5,000 ആളുകളെ കണ്ടെത്തി പാർട്ടിയുടെ അംബാസഡർമാരായി നിയോഗിക്കും. ജനസമ്പർക്ക പരിപാടിയുടെ […]

Continue Reading

ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. നാലുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ആലപ്പുഴയിലേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോവുകയായിരുന്ന […]

Continue Reading

വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

തിരുവനന്തപുരം • വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉൾപ്പെടെ വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നടപടി തുടങ്ങി.കൊല്ലം നിലമേൽ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്കു പിന്നാലെ സംസ്ഥാന വനിതാ കമ്മിഷൻ പരിഷ്കരണ ശുപാർശകൾ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇതു പുറത്തുവിടുകയോ നടപടികളിലേക്കു കടക്കുകയോ ചെയ്തിരുന്നില്ല. വനിതാ കമ്മിഷനും സ്ത്രീ സംരക്ഷണ സംഘടനകളും സമ്മർദം […]

Continue Reading

തൃശൂരിലെ ലോഡ്ജ് മുറിയില്‍ കാസര്‍കോട്ടെ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

രാജപുരം: കള്ളാറിൽനിന്ന് കാണാതായ യുവാവിനെയും യുവതിയെയും ഗുരുവായൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കള്ളാർ ഒക്ളാവിലെ കെ.എം. മുഹമ്മദ് ഷെരീഫ് (40), കള്ളാർ ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഏഴിനാണ് ഇരുവരെയും കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഗുരുവായൂരിലെ ലോഡ്ജിൽ ഇവർ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനാൽ ജീവനക്കാർ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ […]

Continue Reading