news

ഊട്ടിയിലേക്കുള്ള റോഡ് അടച്ച് തമിഴ്‌നാട്: വിനോദ സഞ്ചാരികളെ വിലക്കി

കേരളം 140 കോടി രൂപ മുടക്കി റോഡ് നവീകരിച്ചതിന് പിന്നാലെ നിയന്ത്രണവുമായി തമിഴ് നാട്. പാലക്കാട് അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കുള്ള റോഡ് തമിഴ്‌നാട് അടച്ചു. വനംവകുപ്പ് ചെക്ക്‌പോസ്റ്റിലൂടെ യാത്രക്കാരെ വിലക്കിയിരിക്കുകയാണ്.മാസങ്ങൾക്ക് മുമ്പായിരുന്നു താവളം മുതൽ മുള്ളി വരെയുള്ള 28.5 കിലോമീറ്റർ റോഡ് നവീകരണം. വിനോദത്തിനായി ഊട്ടിയിലേക്കുള്ള യാത്രയ്ക്കായി നിരവധി പേരാണ് മുള്ളി വഴിയുള്ള റോഡ് തെരഞ്ഞെടുക്കുന്നത്. റോഡ് അടച്ചതിനാൽ മിക്കവരും ചെക്ക്‌പോസ്റ്റ് വരെയെത്തി തിരിച്ചെത്തുകയാണിപ്പോൾ. റോഡ് നവീകരിച്ചതോടെ ധാരാളം വിനോദസഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിൽ നിരവധി ഹോട്ടലുകളും കടകൾ […]

Continue Reading

‘ഹാജ‍ര്‍ കുറവെന്ന പേരിൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല’; വിദ്യാർത്ഥി ജീവനൊടുക്കി, പരാതിയുമായി ബന്ധുക്കൾ

കോഴിക്കോട് : പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ ഉച്ച തിരിഞ്ഞ് കോഴിക്കോട് നടക്കാവിലെ വീട്ടിലായിരുന്നു സംഭവം. ചെന്നൈ എസ്ആർഎം കോളജിൽ റെസ്പറേറ്ററി തെറാപ്പി […]

Continue Reading

മദ്യപിച്ച് വീട്ടിലെത്തി സംഘർഷം; ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; പ്രതി പിടിയിൽ

തലശേരി: മദ്യലഹരിയില്‍ ആക്രമാസക്തനായ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊലപ്പെടുത്തി. ധര്‍മടം ചിറക്കുനിയില്‍ ആയിശ ഹൗസില്‍ ആഷിഫിനെ (28) ആണ് അനുജന്‍ അഫ്‌സല്‍ കുത്തിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീട്ടിലായിരുന്നു സംഭവം.മദ്യപിച്ച് വീട്ടിലെത്തിയ ആഷിഫുമായി അഫ്‌സല്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടയിൽ കത്തിയെടുത്ത് ആഷിഫ് അഫ്സലിന്‍റെ കൈക്ക് കുത്തുകയും ചെയ്തു. പ്രകോപിതനായ അഫ്‌സല്‍ ആഷിഫിന്‍റെ വയറില്‍ കുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.നിലവിളികേട്ട നാട്ടുകാരാണ് ആഷിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലിസും സ്ഥലത്തെത്തിയിരുന്നു. തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് ആഷിഫ് മരിച്ചത്. അഫ്‌സലിനെ […]

Continue Reading

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലം അല്ലെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമികനിഗമനം

തിരുവനന്തപുരം: കാസർകോട്ടെ കോളേജ് വിദ്യാർഥിനി അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടർന്നുള്ള ഹൃദയസ്തംഭനമാണ് എന്നാണ് നിഗമനം. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമാണെന്ന സംശയവും ആരോപണവും ഉയർന്നിരുന്നു. അഞ്ജുശ്രീയുടെ പോസ്റ്റ് മോർട്ടത്തിൻറെ പ്രാഥമിക നിഗമനവും ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പ്രാഥമിക പരിശോധയുടെ റിപ്പോർട്ടുമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിലും ചില സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. എന്നാൽ, അഞ്ജുശ്രീയുടെ മരണം സംഭവിച്ചത് ആന്തരികാവയവങ്ങൾക്കേറ്റ […]

Continue Reading

ഉത്തരേന്ത്യയിൽ അതിശൈത്യം, മൂടൽമഞ്ഞ്; യു.പിയിൽ 25 മരണം, വിമാന-തീവണ്ടി സർവീസുകൾ വൈകി

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും തുടരുന്നു. ഉത്തർ പ്രദേശിലെ കാൺപുരിൽ ശീതതരംഗം കാരണം കഴിഞ്ഞ മൂന്നുദിവസത്തിനിടെ 25 പേർ മരിച്ചു. വിമാനസർവീസുകളും ട്രെയിൻ ഗതാഗതവും വൈകുകയാണ്.ജമ്മു കശ്മീരിലാണ് തണുപ്പ് ഏറ്റവും രൂക്ഷം. ലേയിൽ താപനില തുടർച്ചയായി -15 ഡിഗ്രിയ്ക്കും താഴെയാണ് രേഖപ്പെടുത്തുന്നത്. ഡൽഹിയിലെ സഫ്ദർജങ്ങിൽ 1.9 ഡിഗ്രിയാണ് ഞായറാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില. പെട്ടെന്ന് താപനില താഴ്ന്നതിനെ തുടർന്ന് ഉത്തർ പ്രദേശിലെ കാൺപുരിൽ കഴിഞ്ഞ ദിവസം 25 മരണം റിപ്പോർട്ട് ചെയ്തിരുന്നു. രക്തസമ്മർദം പെട്ടെന്ന് കൂടിയതും രക്തം […]

Continue Reading

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മകളുടെ കരാട്ടെ ക്ലാസിനും ട്യൂഷനും യാത്രയും സര്‍ക്കാര്‍ വാഹനത്തില്‍

ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക വാഹനം മകളുടെയും കുടുംബാംഗങ്ങളുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി ആയ പി കെ ശബരീശനാണ് സ്വന്തം മകളുടെ കരാട്ടെ ക്ലാസിനും ടുഷനും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി സാര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്യുന്നത്.കെഎല്‍ 01 സിഡി 3136 വെള്ള ഇന്നോവ ക്രിസ്റ്റ എന്ന സാര്‍ക്കാര്‍ വാഹനമാണ് മന്ത്രിയുടെ പ്രൈറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ എന്ന ബോര്‍ഡ് വച്ച വാഹനത്തില്‍ പലപ്പോഴും ശബരീഷന്റെ […]

Continue Reading

കാസർകോട്ടെ അഞ്ജുശ്രീയുടെ മരണം; ആദ്യം ചികിത്സ തേടിയ ആശുപത്രിക്ക് വീഴ്ച പറ്റി

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആദ്യം ചികിത്സ തേടിയ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. രണ്ടു തവണ ചികിത്സ തേടിയിട്ടും ഭക്ഷ്യ വിഷബാധ സംബന്ധിച്ച് ആരോഗ്യവകുപ്പിന് വിവരം നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മരണ കാരണത്തിൽ വ്യക്തതവരുത്താനായി അഞ്ജുശ്രീയുടെ ആന്തരീകാവയവങ്ങള്‍ രാസപരിശോധനക്കയക്കും. കഴിഞ്ഞമാസം 31ന് ഹോട്ടലിൽനിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ശുശ്രുഷ നൽകി അഞ്ജുശ്രീയെ പറഞ്ഞയക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസവും […]

Continue Reading

മൊബൈൽഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് കുട്ടി മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: ഫോൺ ചാർജ് ചെയ്യുന്നതിനിടെ പ്ളഗ്ഗിൽനിന്ന് ഷോക്കേറ്റ് പതിനാറുവയസ്സുകാരൻ മരിച്ചു. പയ്യാനക്കൽ കുറ്റിക്കാട്ടുതൊടി നിലംപറമ്പിൽ അഭിഷേക് നായർ ആണ് മരിച്ചത്. ഝാർഖണ്ഡിൽ പ്ളസ്ടു വിദ്യാർഥിയാണ്. ഫോൺ ചാർജാവാത്തതുകണ്ട് പ്ളഗ്ഗ് ഊരിനോക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ ഉടനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഝാർഖണ്ഡ് സ്വദേശിയായ പ്രദീപാണ് അച്ഛൻ. ഒരുമാസമായിട്ടേയുള്ളൂ കുട്ടി അമ്മ ബിന്ദുവിന്റെ വീടായ പയ്യാനക്കലിലെത്തിയിട്ട്. സഹോദരൻ: ശശാങ്ക് നായർ. സംസ്കാരം ഞായറാഴ്ച മാനാരി ശ്മശാനത്തിൽ

Continue Reading

കാസർകോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു

കാസർകോട്: കാസർകോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു. ചെങ്കള സ്വദേശി സാഹിൽ (21) ആണ് മരിച്ചത്. പഴയ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം.സാഹിലിനൊപ്പം കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

കലോത്സവത്തിൽ തിളങ്ങി ദുർഗ എച്ച്.എസ്.എസ്.; അഭിമാനത്തിൽ കാസർകോട്

കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാസർകോടിന്റെ യശസ് ഉയർത്തി ദുർഗ. ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറോൾ കീരീടമാണ് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ അണിഞ്ഞത്. ഹൈസ്കൂൾ-ഹയർസെക്കൻഡറി ഓവറോൾ ചാമ്പ്യൻ ഷിപ്പിൽ മൂന്നാം സ്ഥാനവും നേടി. 114 പോയിന്റ് നേടിയാണ് ദുർഗ മൂന്നാം സ്ഥാനത്തെത്തിയത്. 156 പോയിന്റ് നേടിയ പാലക്കാട് ആലത്തൂർ ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും 142 പോയിന്റോടെ തിരുവനന്തപുരം വഴുതക്കാട് കാർമൽ സ്കൂൾ രണ്ടാം സ്ഥാനവും നേടി.ഹയർസെക്കൻഡറി വിഭാഗത്തിൽ പാലക്കാട് ഗുരുകുലം സ്കൂളിനെ പിന്നിലാക്കിയാണ് ദുർഗ് […]

Continue Reading