news

മഞ്ഞു പെയ്യുന്ന മൂന്നാര്‍; താപനില പൂജ്യത്തിനും താഴെ

ഇടുക്കി: ഇടുക്കി മൂന്നാറിൽ താപനില പൂജ്യത്തിന് താഴെയെത്തി. ഈ വർഷം ഇതാദ്യമായാണ് മൂന്നാറിലെ താപനില പുജ്യത്തിന് താഴെയെത്തുന്നത്. തണുപ്പാസ്വദിക്കാൻ സഞ്ചാരികളും മൂന്നാറിലേക്ക് എത്തിത്തുടങ്ങി.അൽപം വൈകിയെങ്കിലും അതിശൈത്യത്തിന്‍റെ പിടിയിലമര്‍ന്നു മൂന്നാര്‍.മഞ്ഞു പുതഞ്ഞ മൂന്നാറിലെ പുലർകാല കാഴ്ച്ചകള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യം. ചെണ്ടുവര, ലക്ഷ്മി എസ്‌റ്റേറ്റ്, കന്നിമല എന്നിവിടങ്ങളിൽ -2 ആണ് താപനില. ദേവികുളം,സെവൻമല എന്നിവിടങ്ങളിൽ താപനില പൂജ്യത്തിലെത്തി.മാട്ടുപ്പെട്ടി,സൈലന്‍റ് വാലി,മൂന്നാർ ടൗൺ,നല്ലതണ്ണിഎന്നിവിടങ്ങളിലും തമിഴ്നാട് അതിർത്തിയായ വട്ടവടയിലും തണുപ്പേറി. തണുത്തുറഞ്ഞ മൂന്നാറിന്‍റെ ഭംഗിയാസ്വദിക്കാന്‍ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്.

Continue Reading

കാറിൽ കഞ്ചാവ് കടത്ത്; 1.14 കിലോ കഞ്ചാവുമായി രണ്ട് DYFI പ്രവർത്തകർ അറസ്റ്റിൽ

കുണ്ടംകുഴി(കാസർകോട്): കാറിൽ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ രണ്ടുപേരെ ബേഡകം പോലീസ് അറസ്റ്റ്ചെയ്തു.കുണ്ടംകുഴി കുമ്പാറത്തോട് എ.ജെ. ജിതിൻ (29), ബീംബുങ്കാൽ കെ.വി. മിഥുൻ (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജിതിൻ എസ്.എഫ്.ഐ. ബേഡകം മുൻ ഏരിയാ സെക്രട്ടറിയാണ്.ചൊവ്വാഴ്ച രാവിലെ കുണ്ടംകുഴി നിടുംബയയിൽ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബെംഗളൂരുവിൽനിന്ന് ബസ് മാർഗം സുള്ള്യയിൽ എത്തിച്ചശേഷം കാറിൽ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. എസ്.ഐ. എം. ഗംഗാധരൻ, സി.പി.ഒ. പ്രസാദ്, സൂരജ്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കാസർകോട് […]

Continue Reading

ഡിജെയും പടക്കം പൊട്ടിക്കലും നൃത്തവും വേണ്ട: നിക്കാഹില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം സംഘടനകള്‍

ജാര്‍ഖണ്ഡ്: വിവാഹ ഘോഷയാത്രയില്‍ ഡിജെ, പടക്കം പൊട്ടിക്കല്‍, നൃത്തം തുടങ്ങിയവ വിലക്കി മുസ്ലിം സംഘടനകള്‍. ജാര്‍ഖണ്ഡ് ധന്‍ബാദിലെ 55 സംഘടനകളാണ് തീരുമാനമെടുത്തത്. നിയമം ലംഘിച്ചാല്‍ ഒരു പുരോഹിതനും നിക്കാഹില്‍ പങ്കെടുക്കില്ലെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. വാസിപൂരില്‍ തന്‍സീം ഉലമ അഹ്ലെ സുന്നത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംയുക്ത യോഗത്തിലാണ് സമവായത്തിലൂടെ തീരുമാനമെടുത്തത്.ധന്‍ബാദിന് ശേഷം സംസ്ഥാനമൊട്ടാകെ ‘നിക്കാഹ് ആസാന്‍ കരോ’ എന്ന കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്ന് മൗലാന ഗുലാം സര്‍വാര്‍ ഖാദ്രി പറഞ്ഞു. വിവാഹ സമയത്തുള്ള അനാവശ്യമായ ആഘോഷങ്ങള്‍ മൂലം ജനങ്ങളുടെ […]

Continue Reading

കാസര്‍കോട് പെരിയയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: പെരിയയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലക്കോട് പാക്കം സ്വദേശി ദിപിന്‍ കുമാര്‍(40) ആണ് മരിച്ചത്. കാസര്‍കോട് എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനാണ്.

Continue Reading

കാസറഗോഡ് മൂന്നര വയസ്സുള്ള തന്റെ കുട്ടിയെ ഉപേക്ഷിച്ച് അമ്മ ആറു മാസത്തിനിടെ ഒളിച്ചോടിയത് രണ്ടുവട്ടം !

വിവാഹിതരായ സ്ത്രീകൾ ഇന്ന് കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം ഇറങ്ങിപ്പോകുന്ന വാർത്തകൾ നിത്യസംഭവമായി മാറിയിരിക്കുന്ന ഒരു നാടാണ് കേരളം. അത്തരത്തിൽ തൃക്കരിപ്പൂരിൽ നിന്നും എത്തുന്നത് ഒരു അമ്പരപ്പിക്കുന്ന വാർത്ത തന്നെയാണ്. മൂന്നര വയസ്സുള്ള മകനെ ഉപേക്ഷിച്ച് വീട്ടമ്മ രണ്ടാമത് ഒളിച്ചോടി എന്ന വാർത്തയാണ് ഇത്. ആറുമാസം മുൻപേ ടാക്സി ഡ്രൈവർക്കൊപ്പം ഒളിച്ചോടി തിരിച്ചുവന്ന വീട്ടമ്മയാണ് ഇപ്പോൾ വീണ്ടും ഒളിച്ചോടിരിക്കുന്നത്. തൃക്കരിപ്പൂർ ഒളവറ സ്വദേശിനിയാണ് വീട്ടമ്മ. ഭർത്താവിന്റെ പാണപുഴയിലെ വീട്ടിൽ നിന്നുമാണ് മൂന്നര വയസ്സുള്ള കുട്ടിയെയും ഉപേക്ഷിച്ചുകൊണ്ട് ഇവർ […]

Continue Reading

കാസർകോട് ജില്ലയിൽ ആദ്യം; ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ജില്ലാ ആശുപത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബില്‍ നടത്തി. ഹൃദയാഘാതത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസുകാരനാണ് ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആന്‍ജിയോഗ്രാം പരിശോധനയും ജില്ലാ ആശുപത്രിയില്‍ തന്നെയാണ് ചെയ്തത്. ആന്‍ജിയോഗ്രാം പരിശോധന തുടങ്ങി ഒരുമാസത്തിനകം തന്നെ ആന്‍ജിയോപ്ലാസ്റ്റിയും യാഥാര്‍ത്ഥ്യമാക്കി.കാസര്‍ഗോഡ് ജില്ലയെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. 8 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ ആശുപത്രിയില്‍ കാത്ത് […]

Continue Reading

സ്ത്രികളുടെ ഫോട്ടോകള്‍ അശ്ലീല ഗ്രൂപ്പുകളില്‍; ഫോട്ടോകള്‍ എടുക്കുന്നത് അനുവാദമില്ലാതെ

സ്ത്രികളുടെ ഫോട്ടോകള്‍ അശ്ലീല ഗ്രൂപ്പുകളില്‍; ഫോട്ടോകള്‍ എടുക്കുന്നത് അനുവാദമില്ലാതെസ്ത്രികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതായി പരാതി സ്ത്രികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതായി പരാതി. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതിലൂടെയാണ് ചിത്രങ്ങള്‍ പങ്ക്‌വയ്ക്കുന്നതെന്ന് ഇരയാക്കപ്പെട്ട സ്ത്രികള്‍ പറയുന്നു. സ്വന്തം ചിത്രങ്ങള്‍ പകര്‍ത്തുന്നതും പങ്ക്‌വയ്ക്കുന്നതും പലപ്പോഴും ഇവര്‍ അറിയുന്നുപോലുമില്ല. തന്റെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പിലൂടെ പ്രചരിക്കുന്ന കാര്യമറിഞ്ഞ് തകര്‍ന്നുപോയെന്നും സംസാരിക്കാന്‍ പോലും കഴിയാത്തവിധം മാനസികമായി തളര്‍ന്നുപോയെന്നും ഇരയാക്കപ്പെട്ട വീട്ടമ്മ വെളിപ്പെടുത്തി. […]

Continue Reading

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; വെന്‍റിലേറ്ററില്‍

കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ഗൗതം ഹോസ്പിറ്റലില്‍ വെന്‍റിലേറ്ററിലാണ് നടിയിപ്പോള്‍.സാമൂഹിക പ്രവര്‍ത്തകയും മുന്‍ ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളിയുടെ രോഗാവസ്ഥയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. നടിക്കു വേണ്ടി ചികിത്സാ സഹായം അഭ്യര്‍ഥിച്ചാണ് പോസ്റ്റ്.”മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏🙏🙏ഈ ഗൂഗിൾ pay നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648 സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ!!2009ല്‍ ആന്തോളജി […]

Continue Reading

കാസർകോട്ടെ അഞ്ജുശ്രീയുടെ ഒപ്പം ഭക്ഷണം കഴിച്ചവർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതെങ്ങനെ ? ദുരൂഹത നീക്കാൻ പൊലീസ്

കാസർകോട് : പെരുമ്പള ബേനൂരിൽ മരിച്ച അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ കൂടുതൽ അന്വേഷണവുമായി പൊലീസ്. അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ചവരിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടായതിന്റെ കാരണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം. അടുത്ത ദിവസങ്ങളിൽ തന്നെ രാസ പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.ശനിയാഴ്ച രാവിലെയാണ് കാസർകോട് പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർത്ഥിനിയായ കെ […]

Continue Reading

കാസര്‍കോട്ട് വിദ്യാര്‍ഥിനിയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്നെന്ന് സൂചന

കാസര്‍കോട് കോളേജ് വിദ്യാര്‍ഥിനി കെ അഞ്ചുശ്രീ പാര്‍വതിയുടെ മരണം എലി വിഷം അകത്തു ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സര്‍ജന്‍ പോലീസിനോട് സൂചിപ്പിച്ചിരുന്നു. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്, ഇത് കരളിനെ ബാധിച്ചതിനെ തുടര്‍ന്ന് മരണം എന്നാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എലി വിഷത്തെക്കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ […]

Continue Reading