news

പുസ്‌തക സഞ്ചാരത്തിന് തുടക്കമായി

പുത്തിഗെ : ഐപിബി ബുക്ക് & മഴവിൽ ക്ലബ് സംയുക്തമായി കാസർഗോഡിൽ നിന്നും തിരുവനന്തപുരം വരെ നടത്തുന്ന പുസ്തക സഞ്ചാരത്തിന് ജില്ലയിൽ തുടക്കമായി.മുഹിമ്മാത്ത് സ്കൂളിൽ നടന്ന പരിപാടി സ്കൂൾ മാനേജർ സുലൈമാൻ കരിവള്ളൂരിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ നിരീക്ഷകൻ ഡോ:വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് ജില്ലാ സെക്രട്ടറി മൻഷാദ് അഹ്‌സനി ആമുഖപ്രഭാഷണം നടത്തി. ജില്ലയിൽ ജനുവരി 5 ന് ആരംഭിക്കുന്ന പുസ്തക സഞ്ചാരം 9 ദിവസങ്ങളിലായി മഞ്ചേശ്വരം മള്ഹർ വുമൺസ് കോളേജ്,ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ,തൃക്കരിപ്പൂർ […]

Continue Reading

‘എനിക്ക് കാന്‍സറാണ്, ഇക്കാര്യം മാതാപിതാക്കളോട് പറയരുത്, അവർക്കത് താങ്ങാനാകില്ല….’; അപേക്ഷയുമായി ആറുവയസുകാരന്‍, ഹൃദയസ്പർശിയായ കഥ പങ്കുവെച്ച് ഡോക്ടർ

ഹൈദരാബാദ്: അർബുദബാധിതനായ ആറുവയസുകാരൻ തന്നോട് നടത്തിയ അസാധാരണ അഭ്യർഥനയുടെ ഹൃദയ്പർശിയായ കഥ പങ്കുവെച്ച് ഡോക്ടർ. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാറാണ് അനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്. താൻ കാൻസർ ബാധിതനാണെന്ന കാര്യം മാതാപിതാക്കളോട് പറയരുതെന്നാണ് ആറുവയസുകാരൻ തന്നോട് അഭ്യർഥിച്ചതെന്ന് ഡോക്ടർ പറയുന്നു.ഒപിയിൽ അന്നും തിരക്കേറിയ ദിവസമായിരുന്നു. അപ്പോഴാണ് യുവദമ്പതികൾ തന്റെ മുറിയിലേക്ക് കടന്നുവന്നത്. അവരുടെ മകൻ മനുവിന് കാൻസറാണ്.’മനു പുറത്തിരിക്കുകയാണ്. അവനോട് ഞങ്ങൾക്ക് ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഡോക്ടറും ഇക്കാര്യം പറയരുത്’. ആ മാതാപിതാക്കൾ അഭ്യർഥിച്ചു.മാതാപിതാക്കളുടെ […]

Continue Reading

ഓറിയോ ബിസ്‌ക്കറ്റിൽ ആൽക്കഹോൾ കണ്ടന്റ്; വാദം തെറ്റെന്ന് അധികൃതർ

ഓറിയോ ബിസ്‌ക്കറ്റിൽ ആൽക്കഹോൾ കണ്ടന്റ് അടങ്ങിയിട്ടുണ്ടെന്ന വാദം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ബിസ്‌ക്കറ്റിൽ പന്നിക്കൊഴുപ്പുണ്ടെന്നതും വ്യാജ പ്രചരണമാണെന്നും അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.ഓറിയോ ബിസ്‌ക്കറ്റുകൾ ഹലാലല്ലെന്ന വ്യാജ പ്രചാരണത്തിലാണ് അതോറിറ്റി ഈ വിശദീകരണം നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരം വാർത്തകൾ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതോടെയാണ് അധികാരികൾ അവ പരിശോധനയ്ക്ക് വിധേയമാക്കിയത്.ബിസ്‌ക്കറ്റിൽ മൃഗങ്ങളിൽ നിന്നുള്ള ചേരുവകളോ ഗ്രീസും കൊഴുപ്പും പോലുള്ള വസ്തുക്കളോ അടങ്ങിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഉൽപ്പന്നത്തിന്റെ ലബോറട്ടറി പരിശോധനയിൽ വ്യാജ പ്രചാരണങ്ങളെ സാധൂകരിക്കുന്നതൊന്നും കണ്ടെത്താൻ […]

Continue Reading

പുരുഷന്മാരെ മറികടന്ന് സ്ത്രീകൾ; ലീഗിന് സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങൾ

മലപ്പുറം: സംസ്ഥാന മുസ്‌ലിംലീഗിന്റെ മെമ്പർഷിപ്പ് ക്യാംപയിൻ പൂർത്തിയായി. പാർട്ടിക്ക് സംസ്ഥാനത്ത് ആകെ 24,33,295 അംഗങ്ങളാണുള്ളത്. ഇതിന് മുമ്പ് ക്യാംപയിൻ നടന്ന 2016ൽ 22 ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2,33,295 അംഗങ്ങളുടെ വർധന.നിലവിൽ അംഗത്വമെടുത്തവരിൽ അമ്പത്തിയൊന്ന് ശതമാനവും സ്ത്രീകളാണ്. പുരുഷ അംഗങ്ങൾ 49 ശതമാനം. ആകെ അംഗങ്ങളിൽ 61 ശതമാനവും 35 വയസ്സിൽ താഴെയുള്ളരാണെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. നവംബർ ഒന്നിനാണ് ലീഗ് അംഗത്വ ക്യാംപയിൻ ആരംഭിച്ചത്. പാർട്ടി അംഗത്വ കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സംസ്ഥാന അധ്യക്ഷൻ […]

Continue Reading

ജനവാസ കേന്ദ്രങ്ങളിലെ കാട്ടാന ശല്യം അധികൃതർ മൗനം വെടിയണം – എസ് വൈ എസ്

പള്ളംങ്കോട്: ജനവാസ കേന്ദ്രങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ശല്യവും മറ്റു വന്യമൃഗശല്യവും ആയിരത്തോളം വരുന്ന കുടുംബങ്ങളുടെ ജീവൻ ഭീഷണിയാണ്. വൻ കൃഷി നാശവും തുടർക്കഥയാവുന്നത് പരിഹരിക്കാൻ അധികൃതിരുടെ ഭാഗത്ത് നിന്ന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്.ദേലംപാടി, കാറഡുക്ക പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇത് വരെ റിപ്പോർട്ട് ചെയ്ത കേസുകൾ പഠിക്കുകയും പ്രതിരോധ മാർഗങ്ങൾ വനം, വന്യ ജീവി വകുപ്പ് അധികൃതർ കാണേണ്ടതുണ്ടെന്ന് എസ് വൈ എസ് പള്ളംങ്കോട് സർക്കിൾവാർഷിക കൗൺസിൽ ആവശ്യപ്പെട്ടു.കൗൺസിൽ, ജലീൽ സഖാഫി യുടെ അദ്ധ്യക്ഷതയിൽ റസാഖ് […]

Continue Reading

‘ശബരിമലയില്‍ അരവണയ്ക്ക് ഗുണനിലവാരമില്ലാത്ത ഏലക്ക, ഭക്ഷണ പദാര്‍ത്ഥത്തില്‍ കീടനാശിനിയുടെ അംശം’; റിപ്പോര്‍ട്ട്

ശബരിമല: ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ലാബ് റിപ്പോർട്ട്. കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണു ഉപയോഗിക്കുന്നതെന്ന് കണ്ടെത്തൽ.തിരുവനന്തപുരം ലാബിന്റെ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു പരിശോധന. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി.അതേസമയം, ലാബ് റിപ്പോർട്ടിൽ ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ പറഞ്ഞു. പമ്പയിലെ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ഏലക്ക വാങ്ങുന്നതെന്നും അദ്ദേഹം […]

Continue Reading

ലീവ് സറണ്ടർ : എസ്.ഇ.യുവിന്റെ വഞ്ചനാദിന പ്രകടനത്തിൽ പ്രതിഷേധമിരമ്പി

കാസർകോഡ് : വര്‍ഷങ്ങളായി സർക്കാർ തടഞ്ഞു വെച്ചിരുന്ന ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുന്നു എന്ന വ്യാജേന നാല് വര്‍ഷത്തേക്ക് ജീവനക്കാര്‍ക്ക് ലഭിക്കാത്ത രീതിയില്‍ പി.എഫിലേക്ക് ലയിപ്പിക്കുന്നതിന് ഉത്തരവിറക്കിയ സർക്കാർ നടപടിക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിച്ചു. വഞ്ചനാദിനത്തോടനുബന്ധിച്ച് കാസറഗോഡ് കളക്ടറേറ്റ് പരിസരത്ത് നടത്തിയ പ്രതിഷേധ പ്രകടനവും സംഗമവും സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഒ.എം.ഷഫീഖ്, ടി.എ.സലീം, ജില്ലാ […]

Continue Reading

ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു

ഡല്‍ഹി: ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു. ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം. മധ്യപ്രദേശിൽ കനത്ത തണുപ്പിൽ ഒരാൾ മരിച്ചു.അടുത്ത 5 ദിവസം ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽ മഞ്ഞും തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ പ്രവചനം. ഡൽഹിയിൽ ഇന്നും ഓറഞ്ച് അലർട്ടാണ്. -0.7 ഡിഗ്രി താപനില രേഖപ്പെടുത്തിയ രാജസ്ഥാനിലെ ഫത്തേപൂരിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ 4 ഡിഗ്രിക്ക് താഴെ താപനില എത്തിയേക്കും. മൂടൽ മഞ്ഞ് […]

Continue Reading

‘രാഹുൽ ഗാന്ധി നടക്കുന്നത് രാജ്യത്തിന് വേണ്ടി’; ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് വിശ്വഹിന്ദു പരിഷത്

ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് വിശ്വഹിന്ദു പരിഷത്. രാമജന്മ ഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ആണ് ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയത്. രാഹുലിന്റെ യാത്രയെ ആർഎസ്എസ് വിലകുറച്ചു കാണുന്നില്ലെന്നും രാഹുൽ ഗാന്ധി രാജ്യത്തിന് വേണ്ടിയാണ് നടക്കുന്നതെന്നും ചമ്പത് റായ് പറഞ്ഞു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞദിവസം അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിയും ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് […]

Continue Reading

വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി; അഡ്മിന്റെ നാക്കു മുറിച്ചെടുത്തു അഞ്ചംഗസംഘം

വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന്റെ പേരിൽ അഡ്മിന്റെ നാവു മുറിച്ചുമാറ്റി അഞ്ചംഗസംഘം. അതിക്രൂരമായി അഡ്മിനെ മർദിച്ചവശനാക്കിയതായും റിപ്പോർട്ടുണ്ട്. പൂനെയിലെ ഫർസംഗിയിൽ കഴിഞ്ഞ മാസം 28നായിരുന്നു സംഭവം.അഡ്മിന്റെ ഭാര്യ ഹദപ്സർ പൊലിസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിതാണ്, ഓം ഹൈറ്റ്സ് ഓപ്പറേഷന്‍ എന്ന ഹൗസിംഗ് സൊസൈറ്റിയിൽ പരാതിക്കാരിയുടെ ഭർത്താവ് ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. കുറ്റാരോപിതരിലൊരാളെ ഗ്രൂപ്പിൽ നിന്നും അഡ്മിൻ പുറത്താക്കി. എന്നാൽ പുറത്താക്കിയതിനറെ കാരണം കൃത്യമായി പറയാത്തതിനാലാണ് അഡ്മിനെ മർദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. അഡ്മിനെ മർദിച്ചവശനാക്കിയതിനു […]

Continue Reading