ബദിയഡുക്കയിലെ ഡോക്ടറുടെ ആത്മഹത്യ ലീഗ് നേതാക്കളടക്കം അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്
കാസര്‍കോട് ▪️ബദിയഡുക്കയില്‍ നിന്നും കാണാതായ ഡോക്ടര്‍ ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പ്രാദേശിക ലീഗ് നേതാക്കളടക്കം 5 പേര്‍ക്കെതിരെ ബദിയഡുക്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ദിവസമാണ് ട്രയിനിന് മുന്നില്‍ ചാടി മരിച്ചത്. ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ലീഗ് നേതാക്കളായ അലി തുപ്പക്കല്‍, അന്‍വര്‍ ഓസോണ്‍, മുഹമ്മദ് ഷിഹാബുദ്ദീന്‍, അഷ്‌റഫ് കുംബഡാജെ, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്കാണ് പൊലീസ് കേസ് എടുത്തത്.
Continue Reading