ഹക്കിം ഫൈസിക്കെതിരെ സമസ്തയുടെ നടപടി; എല്ലാ സ്ഥാനത്ത് നിന്നും നീക്കി

Latest കേരളം

കോഴിക്കോട്: കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി ഹക്കിം ഫൈസി അദൃശേരിക്കെതിരെ സമസ്തയുടെ നടപടി. സമസ്തയുടെ എല്ലാ സ്ഥാനത്ത് നിന്നും ഹക്കിം ഫൈസിയെ നീക്കി.

സംഘടന വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. ഇന്ന്‌ ചേർന്ന സമസ്ത മുശാവറ യോഗത്തിന്റെതാണ് തീരുമാനം. അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് സമസ്ത അറിയിച്ചു.

സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗമായിരുന്നു ഹക്കിം ഫൈസി. സി ഐ സി ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളെ ചൊല്ലിയായിരുന്നു സമസ്തയും സി ഐ സി യും ഇടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *