ദുബായ്: നാലു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടി യുഎഇയിലേക്ക് യാത്ര വിലക്കേർപെടുത്തി.
കെനിയ, താൻസനിയ, ഇത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികർക്കാണ് വിലക്ക്.
ഇതോടെ വിലക്കേർപെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 11 ആയി.
ഡിസംബർ 25ന് രാത്രി 7.30 മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഈ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപകമായ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
നേരത്തെ, ദക്ഷിണാഫ്രിക്ക, നമീബിയ, ലസൂട്ടു, എസ്വാറ്റീനി, സിംബാബ്വേ, ബോട്സ്വാന, മൊസാംബിക് എന്നിവിടങ്ങളിലെ വിമാനങ്ങളെ യുഎഇ വിലക്കിയിരുന്നു.
അതേസമയം, നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസക്കാർ തുടങ്ങിയവർക്ക് യുഎഇയിലേക്ക് വരാം.
ഇവർ 48 മണിക്കൂർ മുമ്പെടുത്ത പിസിആർ ഫലവും ആറ് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പിസിആർ ഫലവും ഹാജരാക്കണം.
യുഎഇയിൽ എത്തിയാൽ ക്വാറന്റൈനിലും കഴിയണം.