കോഴിക്കോട്: മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധം. ഹോസ്റ്റൽ രാത്രി പത്തിന്അടക്കുന്നതിനെതിരെയായിരുന്നു സമരം.
ഹോസ്റ്റിലിന് മുമ്പിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു എം.ബി.ബി.എസ് വിദ്യാർത്ഥിനികളുടെ പ്രതിഷേധം.പത്ത് മണിക്ക് ഹോസ്റ്റലിനകത്ത് കയറണമെന്നാണ് നേരത്തെവിദ്യാർത്ഥിനികൾക്ക് നൽകിയിട്ടുളള നിർദേശം.ഇതിനെതുടർന്ന് ബുധനാഴ്ച രാത്രിപത്തുമണിക്ക് ഹോസ്റ്റൽ അടക്കുകയും ചെയ്തു. ഇതോടെ പ്രാക്ടിക്കൽ ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാർത്ഥിനികൾക്ക് പുറത്തു നിൽക്കേണ്ടി വന്നു.
ഇതിനെത്തുടർന്ന് ഹോസ്റ്റലിനകത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥിനികളടക്കം സംഘടിച്ചെത്തി പ്രതിഷേധംസംഘടിപ്പിക്കുകയായിരുന്നു. തുല്യമായ നീതിഎന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം.’കണ്ണ് തുറക്കൂ അധികാരികളെ.. കൂട്ടിലടക്കാൻ നോക്കരുതേ, ആരിവിടിനിയും പേടിക്കുന്നു… സ്വാതന്ത്ര്യത്തിന് കണ്ണികളേ,’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഒരു മണിക്കൂറിലേറെ നേരമാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
പ്രാക്ടിക്കൽ ക്ലാസ്സ് ഉൾപ്പെടെയുള്ളവ കഴിഞ്ഞ് എത്തുമ്പോൾ സമയം ഒരുപാട് വൈകാറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇത്തരം നിയന്ത്രണങ്ങളില്ലെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.ആൺകുട്ടികൾക്ക് ഇല്ലാത്ത എന്ത് വ്യത്യാസമാണ് പെൺകുട്ടികൾക്ക് ഇവിടെയുള്ളതെന്നും, പെൺകുട്ടികൾക്ക് മാത്രമാണ് നിയന്ത്രണങ്ങൾ ഉള്ളതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.