2022ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് പത്മ വിഭൂഷണ്‍.
ഗുലാം നബി അസാദ്, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയവര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പത്മഭൂഷണ്‍.കേരളത്തില്‍ നിന്നു നാല് പേര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.
ശങ്കരനാരായണമേനോന്‍ ചുണ്ടയില്‍ (സ്‌പോര്‍ട്‌സ് ) , ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണവിഭാഗം ), പി.നാരായണ കുറുപ്പ് (സാഹിത്യം), കെ.വി. റാബിയ (സാമൂഹ്യ പ്രവര്‍ത്തക ) തുടങ്ങിയവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഒളിമ്പിക്സ് മെഡൽ ജേതാവ് നീരജ് ചോപ്രക്കും പത്മശ്രീ നൽകി.