ക്രിസ്മസ് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പിസിആര്‍ പരിശോധന നിര്‍ബന്ധം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി അബുദാബി

Latest ഇന്ത്യ കേരളം പ്രാദേശികം

ക്രിസ്മസ് പുതുവത്സര പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി അബുദബിയിലെ പളളികള്‍.

ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രാര്‍ത്ഥകള്‍ നടക്കുക.

96 മണിക്കൂറിനുളളിലെ കൊവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാഫലവും അനിവാര്യമാണെന്ന് സെന്റ് ജോസഫ് കത്തീഡ്രല്‍ അറിയിച്ചു.

എമിറേറ്റ്‌സ് ഐഡി പരിശോധിച്ചായിരിക്കും സന്ദര്‍ശനത്തിന് അനുമതി.

സന്ദര്‍ശന വിസയിലുളളവര്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം.

എന്നാല്‍ മുന്‍കൂട്ടി അനുമതി തേടേണ്ട കാര്യമില്ല.

ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്നുളള രീതിയിലായിരിക്കും പ്രവേശനം.

ഡിസംബര്‍ 24 നും 25 നും പ്രത്യേക പ്രാര്‍ത്ഥനകളുണ്ടായിരിക്കും. www.stjosephsabudhabi.org എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.

സെന്റ് ആന്‍ഡ്രൂസ് കത്തീഡ്രലില്‍ 48 മണിക്കൂറിനുളളിലെടുത്ത കോവിഡ് പിസിആര്‍ പരിശോധനാഫലമാണ് വേണ്ടത്.

ക്രിസ് മസ് തലേന്നും അന്നും പ്രാര്‍ത്ഥകളില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ വശ്യമാണ്. https://standrewauh.org/ എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ നടത്താം.

സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഇത്തവണ ക്രിസ്മസ് കരോള്‍ ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ 24 ന് വൈകീട്ട് 6 മുതല്‍ രാത്രി 10 വരെ മാസുണ്ടായിരിക്കും. സാമൂഹിക അകലം പാലിച്ച് കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചായിരിക്കും പ്രാര്‍ത്ഥന നടക്കുക.

മുന്‍കൂട്ടി ബുക്ക് ചെയ്ത് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനകളില്‍ ഭാഗമാകാമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *