ലണ്ടൻ: കോവിഡ് ബാധിച്ചവർക്ക് നൽകാനുള്ള ഗുളികക്ക് ലോകത്താദ്യമായി അനുമതി നൽകി ബ്രിട്ടൻ.
അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ആന്‍റിവൈറല്‍ ഗുളികക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നൽകിയത്.
കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടു നേരം നല്‍കാവുന്നതാണ് ഗുളിക.
നേരിയതോ മിതമായതോ ആയ കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ഈ ഗുളിക നൽകാം.
കോവിഡ് ചികില്‍സ രംഗത്ത് വിപ്ളവകരമായ മാറ്റം വരുത്താൻ ഗുളികകൾക്ക് കഴിയുമെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു.
ഫ്ലൂ ചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കോവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറക്കും.
രോഗ ലക്ഷണം കാണിച്ചു തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ ഈ മരുന്ന് കഴിക്കണം.