രണ്ടാം പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ച് പികെ കുഞ്ഞാലിക്കുട്ടി; രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍

Latest കേരളം രാഷ്ട്രീയം

രണ്ടാം പിണറായി സര്‍ക്കാറിന് അഭിനന്ദനം നേർന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ എഫ്.ബി പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍. യു.ഡി.എഫിന്റെ പരാജയത്തിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നാണ് വിമര്‍ശനം. വിമര്‍ശന കമന്റുകളൊന്നും ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല.

മിന്നുന്ന വിജയം എല്‍.ഡി.എഫിന് സമ്മാനിച്ച താങ്കളും അഭിനന്ദനമര്‍ഹിക്കുന്നു, കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണം, പതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ എല്‍.ഡി.എഫിനെ കണ്ടുപഠിക്ക് തുടങ്ങിയവയാണ് വിമര്‍ശനം. മുസ്ലിം ലീഗ് പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തവണയും ഭൂരിപക്ഷം വിമര്‍ശനങ്ങളും വന്നതെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *