രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കുമ്പോൾ കുമ്പള ശാന്തിപ്പളത്ത് സന്തോഷപ്രകടനം നടത്തിയ പ്രവർത്തകർ മുൻ വാർഡ് മെമ്പറിന്റെ വീട്ട് വളപ്പിൽ സൂക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പ് ഫ്ലെക്സ് ബോർഡ് നശിപ്പിച്ചതായി പരാതി.
ഇതുമായി ബന്ധപ്പെട്ട് അഡ്വ ഉദയകുമാർ, മനോജ് കുമാർ, സതീഷ് പൂജാരി കണ്ടാലറിയാവുന്ന രണ്ട് പേർ അടക്കം അഞ്ച് പേർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.