ഇരുമ്പു വടികളുമായി പരസ്പരം ഏറ്റുമുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആറു പേർ രാജപുരം പോലീസ് കസ്റ്റഡിയിൽ

Latest പ്രാദേശികം

കാഞ്ഞങ്ങാട്: മാ​ല​ക്ക​ല്ല് ടൗ​ണി​ല്‍ ഇ​രു​മ്പ് വ​ടി​ക​ളു​മാ​യി പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ആറു പേരെ രാ​ജ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പാ​ണ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് തൗ​ഫീ​ക് (23), ഉ​നൈ​സ് അ​ന്‍​സാ​രി (22), സു​ബൈ​ര്‍ (19), ചെ​റു​ പ​ന​ത്ത​ടി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഹി​ര്‍ (21), യൂ​സ​ഫ് അ​ബ്ദു​ല്ല (30), അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍ (31), റ​മീ​സ് (22) എ​ന്നി​വ​രെ​യാ​ണ് രാ​ജ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ര്‍​ക്കെ​തി​രേ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തു. പാ​ണ​ത്തൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ​വ​രാ​ണ് പ​ര​സ്പ​രം വെല്ലു വി​ളി​ച്ച്‌ മാ​ല​ക്ക​ല്ല് ടൗ​ണി​ലെ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി​യ​ത്.ബൊ​ലേ​റെയിലും കാ​റി​ലു​മാ​യി എ​ത്തി​യ​വർ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​നു കു​റു​കെ​യി​ട്ട് പ​ര​സ്പ​രം ഏ​റ്റു​ മു​ട്ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *