മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട്: കാറിൽ വെച്ച് വിൽപന നടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം. ഡി.എം.എയും തൂക്കു മെഷീനും പാക്കറ്റുകളും, 30,000 രൂപയു മായി യുവാവിനെ പോലീസ് പിടികൂടി.

മുൻ കഞ്ചാവു കേസിലെ പ്രതി വെസ്റ്റ് എളേരി ചിറ്റാരിക്കാൽ കുന്നുംകൈ യിലെ എ.കെ.നൗഫലിനെ (30)യാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈഷനും സംഘവും പിടികൂടിയത്.

പടന്നക്കാട് മേൽപാലത്തിന് സമീപം വെച്ച് സംശയം തോന്നി വാഹന പരി ശോ ധന നടത്തിയപ്പോഴാണ് സ്വിഫ്റ്റ് കാറിൽ നിന്നും ഇയാൾ പിടിയിലായത്.

കാർ പരിശോധിച്ച പോലീസ് സംഘം മയക്കുമരുന്ന് പാക്കറ്റുകളിലാക്കി തൂക്കി വിൽക്കാൻ ഉപയോഗിച്ച മെഷീനും, എം.ഡി എം.എ.മയക്കുമരുന്നും ഒഴിഞ്ഞ പാക്കറ്റുകളും 30,000 രൂപ യും കണ്ടെടുത്തു.

കാർ പോലീസ് കസ്റ്റഡിയിലെടുത്തു.നേരത്തെ പത്തുകിലോ കഞ്ചാവുമായി ഇയാൾ ചിറ്റാരിക്കാൽ പോലീസിന്റെ പിടിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *