ആലപ്പുഴ : ഇറച്ചികോഴി വിൽപ്പനയുടെ മറവിൽ വ്യാജ ചാരായം വില്പന നടത്തിയ സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നിത്തല സ്വദേശികളായ പ്രജേഷ് നാഥ്, മിനി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായം വിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്.
ചെന്നിത്തലയിൽ വർഷങ്ങളായി മിനി ഇറച്ചിക്കോഴി വില്പന നടത്തുന്നുണ്ട് അതിന്റെ മറവിലാണ് സുഹൃത്തായ പ്രജേഷിനൊപ്പം ചാരായ വില്പന ആരംഭിച്ചത്.