സർക്കാർ വിദ്യാലയത്തിലെ പ്രവേശനോത്സവത്തിൽ ഉം രാഷ്ട്രീയ ചേരിതിരിവ്

Latest പ്രാദേശികം

കുമ്പഡാജെ: കുമ്പഡാജെ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയത്തിലാണ് 2021- 22 വർഷത്തിലെ പ്രവേശനോത്സവം പരിപാടിയിൽ രാഷ്ട്രീയം കലർത്തുന്നത്. ഇടതു സർക്കാർ ഭരണത്തിൽ ഉണ്ടായിട്ടും ഏക ഇടതു അംഗവും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആണ് പരിപാടിയിൽ ക്ഷണിക്കാതെ അവഗണിച്ചത്. എല്ലായിടത്തും രാഷ്ട്രീയ ഭേദമെന്യേ പരിപാടികൾ സംഘടിപ്പിക്കുമ്പോൾകുമ്പടജെയിൽ മാത്രം ചില സർക്കാർ അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഐ മണ്ഡലം കമ്മിറ്റി അംഗം സഖാവ് പ്രകാശൻ കുമ്പടജേ കുറ്റപ്പെടുത്തി. ഇതേ സർക്കാർ സ്കൂളിൽ പല സമയങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ മീറ്റിംഗ് വരെ ചേർന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ ഹൈ സ്കൂൾ ആക്കി ഉയർത്തുന്നതിനു വേണ്ടി സർക്കാരിൽ കൂടുതൽ സർക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്തി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന അതേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോഴത്തെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ടി എം അബ്ദുൽ റസാഖിനെ പരിപാടിയിൽ ക്ഷണിക്കാതിരുന്നത് ജനങ്ങൾക്കിടയിൽ കൂടുതൽ അമർഷം ഉളവാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *