കാഞ്ഞങ്ങാട്: കൊവ്വൽ പള്ളി പതിനേഴാം വാർഡിലെ ഒരു കുടുംബത്തിലെ മുഴുവനാളുകൾക്കും കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ ആയപ്പോൾ അവിടെയുണ്ടായിരുന്ന മിണ്ടാപ്രാണികൾക്ക് ഭക്ഷണമെത്തിച്ചു നൽകാൻ കൂടെ പ്രദേശത്തെ സന്നദ്ധ പ്രവർത്തകരും അണിചേർന്നു
വീട്ടിലുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം ആടുകൾക്കും, അമ്പതോളം കോഴികൾക്കും, ലൗ ബേർഡ്സ് തുടങ്ങിയ പക്ഷിമൃഗാദികൾക്കും തീറ്റ എത്തിച്ചു നൽകി ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും കൈവിടില്ല കൂടെ തന്നെ ഉണ്ടെന്നുമുള്ള സന്ദേശം പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ മേഖലയിൽ കൃത്യമായ ഇടപെടൽ നടത്തുന്ന പ്രിയപ്പെട്ട സന്നദ്ധ പ്രവർത്തകർ എന്തു പ്രശ്നം നേരിടേണ്ടി വന്നാലും വിളിച്ചാൽ വിളിപ്പുരത്ത് ഉണ്ടാകും
കെ ജയപാലൻ, ജ്യോതിഷ് കണ്ടത്തിൽ, എം ഹരിദാസ്, നിഷാന്ത് കൊവ്വൽ പള്ളി, കെ പവിത്രൻ, കെ രാജൻ എന്നിവരാണ് ഈ മാതൃകാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്.