തലശ്ശേരി നഗരസഭ വാര്‍ഡിലെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ച സിപിഐഎം പ്രവര്‍ത്തകനെതിരെ നടപടി.
വീഡിയോ പങ്കുവെച്ച ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി പുറത്താക്കി.
തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പിപി മോഹന്‍ദാസിനെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. നഗരസഭയിലെ 43-ാം വാര്‍ഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സംഭവം.
വീഡിയോ പങ്കുവെച്ച പശ്ചാത്തലത്തില്‍ ഗ്രൂപ്പ് അഡ്മിന്‍ മോഹന്‍ദാസിനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
തുടര്‍ന്നാണ് മോഹന്‍ദാസിനെതിരെ പാര്‍ട്ടി നടപടി കൈക്കൊണ്ടത്. വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.