‘പോര്‍ട്ട് ഞങ്ങളുടേത് തന്നെ, പക്ഷേ ഞങ്ങള്‍ക്ക് ഒന്നും അറിയില്ല’; 2100 കോടിയുടെ മയക്കുമരുന്നു വേട്ടയില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പ്. കമ്പനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് വാദം

Latest ഇന്ത്യ കേരളം പ്രാദേശികം

ഗാന്ധിനഗര്‍: ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കു മരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്.

പോര്‍ട്ട് തങ്ങളുടേതാണെങ്കിലും ഷിപ്പ്മെന്റുകള്‍ പരിശോധിക്കാറില്ലെന്നാണ് പ്രതികരണം.

”മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല.

ഞങ്ങള്‍ തുറമുഖത്തിന്റെ നടപ്പിക്കുകാര്‍ മാത്രമാണ്. വരുന്ന ഷിപ്പ്മെന്റുകള്‍ പരിശോധിക്കാറില്ല.

കമ്പനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചരണങ്ങളാണ്. മയക്കുമരുന്നു പിടിച്ച

ഡിആര്‍ഐ, കസ്റ്റംസ് സംഘത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.”- അദാനി ഗ്രൂപ്പ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *