തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ.
കടിച്ച് തൂങ്ങിയാൽ പ്രവർത്തകർക്ക് അടിച്ചിറക്കേണ്ടി വരുമെന്നും കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും പോസ്റ്റിറില്‍ പറയുന്നു. സേവ് കോൺഗ്രസിൻ്റെ പേരിലാണ് എം എൽ എ ഹോസ്റ്റലിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപം മുല്ലപ്പള്ളിക്കുണ്ട്. തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ ചിലർ ശ്രമിക്കുകയാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിലും ഈ ആരോപണം മുല്ലപ്പള്ളി ഉന്നയിച്ചിരുന്നു.