സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം, ആശുപത്രികൾക്ക് അനുമതി

Latest ഇന്ത്യ കേരളം പ്രാദേശികം

ദില്ലി: സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആശുപത്രികൾക്ക് അനുമതി. 

സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്താൻ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കി.

കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ നിലയിലുള്ളതൊഴികെയുള്ള മൃതശരീരങ്ങൾ മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ വെച്ച് സൂര്യാസ്തമയത്തിനുശേഷവും പോസ്റ്റ്‌മോർട്ടം നടത്താമെന്നാണ് പുതിയ നിർദ്ദേശം.

അവയവദാന നടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശം കേന്ദ്രം നടപ്പിലാക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *