മുളിയാർ: ഗര്‍ഭിണിയായ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മസ്തികുണ്ടിലെ ബുഷ്റ (34 വയസ്സ്) യാണ് ശനിയാഴ്ച രാവിലെ മരണപ്പെട്ടത്.
മസ്തികുണ്ടിലെ പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ ഇ.കെ. അബ്ദുൽ റഹിമാൻ്റെ ഭാര്യയും ബോവിക്കാനത്തെ കംട്ടി മുഹമ്മദ് കുഞ്ഞി, സുഹറ എന്നിവരുടെ മകളുമാണ്.
വിദ്യാർത്ഥികളായ സഹദ്, സജ്ന, സെയ്ദ് മക്കളാണ്. സഹോദരങ്ങൾ: അബ്ദുൾ ഗഫൂർ, ജുനൈദ്, കുബ്റ.
മയ്യത്ത് പൊവ്വൽ ജുമാ മസ്ജിദിൽ ഖബറടക്കി.