[12:40 AM, 4/29/2021] Rashi Mogral: പുളിക്കൂർ: മഹല്ലിലെ 126 കുടുംബങ്ങളിലേക്ക് ഭക്ഷ്യ കിറ്റ് എത്തിച്ച് പുളിക്കൂർ യൂണിറ്റ് സാന്ത്വനം മാതൃകയായി.
എല്ലാ വർഷവും റമളാൻ പതിനേഴിന് പുളിക്കൂർ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സുന്നി സംഘ കൂട്ടായ്മയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരാറുള്ള റമളാൻ റിലീഫ് ഈ വർഷം ഇറച്ചിയും അരിയും മസാലയും നൽകി പ്രൗഢമായത്. കേരള മുസ്ലിം ജമാഅത്ത് മധുർ സർക്കിൾ പ്രസിഡണ്ട് എം മുഹമ്മദ് മുട്ടത്തോടി, പുളിക്കൂർ ജമാഅത്ത് പ്രസിഡണ്ട് സത്താർ പെരിയഡുക്ക, ഇബ്രാഹിം സഖാഫി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പുളിക്കൂർ യൂണിറ്റിലെ 126 കുടുംബങ്ങൾക്ക് റിലീഫ് നേരിട്ട് എത്തിച്ചും പ്രവർത്തകർ മാതൃകയായി.
ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് മധൂർ സർക്കിൾ ഭാരവാഹികളായ താജുദ്ദീൻ പുളിക്കൂർ, ലത്തീഫ് പള്ളം എസ് വൈ എസ് മധൂർ സർക്കിൾ ക്യാബിനറ്റംഗം ഇബ്രാഹിം പുളിക്കൂർ, എസ് എസ് എഫ് കാസർകോട് ഡിവിഷൻ ജനറൽ സെക്രട്ടറി മുർഷിദ് പുളിക്കൂർ, യൂണിറ്റ് ഭാരവാഹികളായ ഇബ്രാഹിം ഫൈസി, ഹസൈനാർ പുളിക്കൂർ, അബൂബക്കർ പുളിക്കൂർ, അബ്ദുല്ല പുളിക്കൂർ, ഹമീദ് പുളിക്കൂർ, ഇബ്രാഹിം കെ.കെ., ആസിഫ് ഹിമമി പുളിക്കൂർ, സിറാജ് പുളിക്കൂർ, അബ്ബാസ് നെക്കര റാഷിദ് പുളിക്കൂർ, അമീർ പെരിയഡുക്ക, ശുഹൈബ് പെരിയഡുക്ക, ശരീഫ് ബാഗിരി, ശാഫി തായൽ വളപ്പ്, ജബ്ബാർ പുളിക്കൂർ, അസ്നഹ്, തിബ്രി, സ്വലാഹുദ്ദീൻ പള്ളം, ബാഹിസ് മഞ്ചത്തടുക്ക, മിഹ്താബ്, ശുഹൈബ്, ആതിഫ് പുളിക്കൂർ സംബന്ധിച്ചു.
[12:42 AM, 4/29/2021] Lathi Perward (News): കണ്ണൂർ: മട്ടന്നൂരിൽ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി പുഴയിൽ മുങ്ങി മരിച്ചു. പാളാട് കൊടോളിപ്രം അമൃതാലയത്തിൽ അമൃത (25) ആണ് നായ്കാലി മരിച്ചത്. പുഴയിൽ വസ്ത്രം അലക്കാൻ വന്നപ്പോഴായിരുന്നു സംഭവം.
