കണ്ണൂർ: ലോക്ക്ഡൗൺ ലംഘിച്ച് മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ തളിപ്പറമ്ബിലെ കരിമ്ബം സർ സയിദ് കോളജ് റോഡിലെ ഹിദായത്തുൾ ഇസ്ലാം മദ്രസയിലാണ് സംഭവം നടന്നത്. മദ്രസാ അധ്യാപകൻ എ പി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്.
പത്തോളം കുട്ടികളെ മദ്രസയിലേക്ക് എത്തിച്ച ശേഷമാണ് ക്ലാസ് നടത്തിയത്. തളിപ്പറമ്ബ് പൊലീസ് എത്തി ക്ലാസ് നിർത്തിച്ച് കുട്ടികളെ തിരിച്ചക്കുകയായിരുന്നു. അദ്ധ്യാപകന് എതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്