ഡോക്ടർ മനോഹർ റാവു;പാലക്കുന്നുകാരുടെ സ്വന്തം ഡോക്ടർ ഓർമയായി

Latest പ്രാദേശികം

പതിറ്റാണ്ടുകളായി പാലക്കുന്നിൽ ഡോക്ടറായി സേവനമനുഷ്ടിച്ച ഡോക്ടർ മനോഹർ റാവുവിനെ അറിയാവുന്നവർക്ക് മറക്കാൻ കഴിയില്ല…
വർഷങ്ങൾക്കു മുമ്പ് കോട്ടിക്കുളത്ത് പ്രവർത്തിച്ചിരുന്ന സഹകരണ ആശുപത്രിയിൽ ഡോക്റായി മംഗലാപുരത്തു നിന്നും ‘ എത്തിയ മനോഹർ റാവു പിന്നീട് പാലക്കുന്ന് Eeyem complex ൽ Sushrutha Hospital ആരംഭിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ ഡോക്ടർ സുനിത യും അവിടെ ഡോക്ടറായി സേവനമനുഷ്ടിച്ചിരുന്നു..
ഗുരുതരമായ രോഗാവസ്ഥയിൽ തൻ്റെ മുമ്പിലെത്തിയ രോഗികളെ മറ്റൊന്നും ആലോചിക്കാതെ തൻ്റെ സ്വന്തം കാറിൽ സ്വയം ഓടിച്ച് മംഗലാപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് അവിടുത്തെ പ്രഗൽഭരായ ഡോക്ടറെ നേരിട്ട് കണ്ട് സംസാരിച്ചു രോഗിക്ക് അടിയന്തിരമായ ചികിൽസ ലഭ്യമാക്കിയ എത്രയോ സന്ദർഭങ്ങളുണ്ടായിരുന്നു…
ഗൾഫിലെ പ്രശസ്തമായ ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ടിക്കാൻ അവസരം ലഭിച്ചപ്പോൾ അത് വേണ്ടെന്ന് വെച്ച് ഇവിടെത്തന്നെ തുട രുകയായിരുന്നു. ഭാര്യ വിദേശത്ത് സേവനമനുഷ്ടിക്കാൻ പോയപ്പോഴും നമ്മുടെ നാട്ടിലെ രോഗികൾക്കായി തൻ്റെ ജീവിതം മാറ്റിവെച്ച അർപ്പണബോധമുള്ള ഡോക്ടറെയാണ് നമുക്ക് നഷ്ടമായത്.
തികഞ്ഞ സായി ഭക്തനായ അദ്ദേഹം പുട്ടപർത്തിലെ ശ്രീ.സായി ബാബ ആശ്രമത്തിലെ പതിവു സന്ദർശകനായിരുന്നു.
ഭൗതിക ,ആദ്ധ്യാത്മിക, ആനുകാലിക സംഭവങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന ഡോക്ടർ അടുത്തറിയാവുന്നവരോട് അവയെക്കുറിച്ച് ദീർഘനേരം സംസാരിക്കു മായിരുന്നു..
ഗുരുതരമായ രോഗാവസ്ഥയിൽ ഏത് അർദ്ധരാത്രിയിലും ചെന്ന് വിളിച്ചാൽ യാതൊരു മടിയും കൂടാതെ ഉറ്റവരെ പരിശോധിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന അനുഭവങ്ങളുണ്ട് എനിക്കും.

Leave a Reply

Your email address will not be published. Required fields are marked *