അനുസ്മരണം. -നിഷ്കളങ്കമായ ആ പുഞ്ചിരി ബാക്കിയാക്കി മീലാദ് നഗറിലെ കാരണവർ ടിഎ ഇബ്രാഹിം എന്ന ഉമ്പായിച്ച യാത്രയായി

Latest കേരളം പ്രാദേശികം

സൗമ്യമായ പെരുമാറ്റത്തിലൂടെ അളന്നുമുറിച്ച വാക്കുകളിലൂടെ ആരെയും നൊമ്പരപ്പെടുത്താതെ യുള്ള സ്വഭാവത്തിലൂ ടെയും, വളരെ സൂക്ഷ്മതയോടെയും ജീവിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞാഴ്ച വിട പറഞ്ഞു പോയ മൊഗ്രാൽ മീലാദ് നഗറിലെ ടിഎ ഇബ്രാഹിം എന്ന ഉമ്പായിച്ചയുടേത്.

30 വർഷക്കാലത്തോളം ഗൾഫിലെ പ്രവാസജീവിതം, പിന്നീട് പത്ത് വർഷത്തോളം ബാംഗ്ലൂരിൽ, മൊഗ്രാൽ മീലാദ് നഗറിലെ കാരണവർ ടി എ ഇബ്രാഹിമിന്റെ ജീവിതയാത്ര ഇങ്ങനെയൊക്കെയായിരുന്നു.2005ഓടെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വിശ്രമം.. പ്രവാസിയുടെ ജീവിതം അല്ലെങ്കിലും ഇങ്ങനെയൊക്കെ തന്നെയാണല്ലോ…

ലാളിത്യമായിരുന്നു ഞങ്ങളൊക്കെ വിളിച്ചിരുന്ന ഉമ്പായിച്ച യുടെ മുഖമുദ്ര. മനസ്സ് നിറയെ സ്നേഹിക്കാനെ അറിയൂ… ദേഷ്യപ്പെട്ട് ഇതുവരെ കണ്ടിട്ടില്ല.. അത് വീട്ടിലായാലും, നാട്ടുകാരോടായാലും…

ആരോടും ഒരു പരാതിയും, പരിഭവവും ഇല്ലാതെ ജീവിച്ചു നീങ്ങിയ വ്യക്തിത്വം.. ഉമ്പായിച്ഛയുടെ പെട്ടെന്നുള്ള വേർപാട് നാട്ടുകാരെ ഏറെ വേദനിപ്പിച്ചു… പെരുമാറ്റത്തിലെ പെരുമയാണ് ടി എ ഇബ്രാഹിമിനെ വ്യത്യസ്തനാക്കിയിരുന്നത്.

പുഞ്ചിരിയോടെയുള്ള പെരുമാറ്റവും, സംസാരം കൊണ്ടും എല്ലാവർക്കും പ്രിയപ്പെട്ട കാരണവരായിരുന്നു. എപ്പോഴും ശാന്തമായ മുഖഭാവം… കണ്ടവരോടൊക്കെയുള്ള കുശലാന്വേഷണം..

കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിൽ ഉമ്പായിച്ചയുടെ താല്പര്യം എടുത്തു പറയേണ്ടത് തന്നെയാണ്..അത് മകൻ ടി എ ജലാൽ പറയുമ്പോൾ നൂറ് നാവാണ്.. ഫുട്ബോളിന്റെ നാട്ടിലെ നല്ലൊരു ഫുട്ബോൾ ആസ്വാദകൻ കൂടിയായിരുന്നു ഉമ്പായിച്ച.

കുറച്ചുകാലമായി വാർദ്ധക്യസഹജമായ അസുഖം ഉമ്പായിച്ചയെ തളർത്തിയിരുന്നുവെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരുന്ന സമയത്താണ് ഹൃദയാഘാതത്താൽ വിടപറഞ്ഞത് എന്നോർക്കുമ്പോഴാണ് ഏറെ സങ്കടം…

ഉമ്പായിച്ച ഇനി നാട്ടുകാരുടെയും, വീട്ടുകാരുടെയും ഓർമ്മകളിൽ ജീവിക്കും.. അദ്ദേഹത്തിന് സർവശക്തൻ മഖ്‌ഫിറത്തും, മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ -ആമീൻ എന്ന പ്രാർത്ഥനയോടെ,,,-എം എ മൂസ മൊഗ്രാൽ.

Leave a Reply

Your email address will not be published. Required fields are marked *