വാടക ക്വാർട്ടേഴ്‌സ് ചവിട്ടിപ്പൊളിച്ച് അകത്തുകയറി; മാനസിക വെല്ലുവിളി നേരിടുന്ന മകളെ മൃഗീയമായി പീഡിപ്പിച്ചു! കിടന്ന കിടപ്പിൽ ക്രൂരത കണ്ട് കരഞ്ഞ് അമ്മയും! ശേഷം മുട്ടാളൻ ഷിഹാബിന്റെ വധഭീഷണിയും

Latest കേരളം

മലപ്പുറം: തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചതിനു പുറമെ, മുട്ടാളൻ ഷിഹാബിന്റെ വധഭീഷണിയും ഉണ്ടെന്ന് കുടുംബം. അരീക്കോട് കാവനൂരിൽ ആണ് സംഭവം.

നിലവിൽ പോലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി.ഷിഹാബ് ജയിലിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണെന്ന പേടിയിലാണ് യുവതിയും പീഡനക്കേസിൽ സാക്ഷി നിൽക്കുന്നവരും.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാൽ തളർന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകൾ മാത്രമാണ്.

പ്രാഥമിക കൃത്യങ്ങൾക്കു പോലും കട്ടിലിൽനിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്നതും മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഈ മകൾ തന്നെയാണ്.

കഴിഞ്ഞ ദിവസമാണ് അർധരാത്രിയിൽ വാടക ക്വാർട്ടേഴ്‌സിൻറെ കതക് ചവിട്ടി തുറന്ന് പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിച്ചത്.

തൊട്ടടുത്തു മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും നിസ്സഹായയായി കരയാനേ ഈ അമ്മയ്ക്ക് സാധിച്ചൊള്ളൂ. ശേഷം, പുറത്തു പറഞ്ഞാൽ യുവതിയെ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.

അയൽക്കാർ അറിയിച്ചതിനെ തുടർന്നാണ് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതേ യുവതിയെ മൂന്നു മാസം മുൻപും പീഡനത്തിന് ഇരയാക്കിയെങ്കിലും ഭയംമൂലം പുറത്തു പറഞ്ഞിരുന്നില്ല.പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകൾ വേറെയുമുണ്ട്.

പോലീസ് കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ പരാതി അറിയിച്ച അയൽക്കാരിയുടെ ഭർത്താവിനെ ഫോണിൽ വിളിച്ച്, സാക്ഷി പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *