അപകട ഭീതി ഉയർത്തി വൈദ്യുതി കമ്പികൾക് കുറുകെയുള്ള മരങ്ങൾ മുറിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് കുമ്പള കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക് നിവേദനം നൽകി എസ്‌ഡിപിഐ

Latest പ്രാദേശികം

കുമ്പള : കുമ്പള പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അപകട ഭീതി ഉയർത്തി വൈദ്യുതി കമ്പികൾക് കുറുകെയുള്ള മരങ്ങൾ മുറിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് കൊണ്ട് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക് നിവേദനം നൽകി എസ്‌ഡിപിഐ. എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി അംഗം മൻസൂറാണ് നിവേദനം കൈമാറിയത്. ഇലക്ട്രിക്ക് കമ്പികളിലേക്ക് മുട്ടിനിൽക്കുന്ന ശാഖകൾ മുറിച്ചു മാറ്റാമെന്നും അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ വാർഡ് തലങ്ങളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ മറ്റു സംഘടനാ – പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്നും , വേണ്ട സഹായ സഹകരണങ്ങൾ കെ.എസ്.ഇ.ബി ചെയ്‌ത് തരാമെന്നും അസിസ്റ്റന്റ് ഇഞ്ചിനീയർ ഉറപ്പ് നൽകി എസ്‌ഡിപിഐ പ്രവർത്തകരായ ഷാനിഫ് മൊഗ്രാൽ ,ഹനീഫ് കുമ്പള, ശാഹുൽ ബദ്രിയനഗർ എന്നിവരും ഒപ്പമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *