മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ സൈൻ ചെയ്തിരിക്കുകയാണ്. യൂറോപ്യൻ ക്ലബ്ബുകളിൽ അരങ്ങുതകർത്ത താരം ആദ്യമായാണ് ഒരു ഏഷ്യൻ ക്ലബ്ബിന് വേണ്ടി ബൂട്ടുകെട്ടുന്നത്.റൊണാൾഡോ ഏഷ്യൻ ടീമിന് വേണ്ടി കളിക്കുന്നതോടെ വലിയ നേട്ടമാണ് ഇന്ത്യൻ താരങ്ങൾക്കുണ്ടാകാൻ പോകുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ ലീഗ് ഷീൽഡ് നേടിയാൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കും. അങ്ങനെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന ഇരുടീമുകളും ഒരു ഗ്രൂപ്പിൽ വന്നാൽ റൊണാൾോയുടെ ടീമിനെതിരെ മഞ്ഞപ്പടക്ക് കാൽപന്ത് തട്ടാൻ അവസരമൊരുങ്ങുകയും ചെയ്യും.മാത്രമല്ല, റൊണാൾഡോയുടെ ഏഷ്യൻ അരങ്ങേറ്റം സൗദി ഫുട്ബോളിന് വലിയ വാണിജ്യ സാധ്യതകളാണ് തുറന്നു കൊടുക്കുക.
2030ലെ ലോകകപ്പ് ഗ്രീസ്, ഈജിപ്‌ത് എന്നീ രാജ്യങ്ങളുമായി സംയുക്തമായി നടത്താൻ സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്.അതിനുള്ള നീക്കങ്ങൾക്ക് ഊർജ്ജം നൽകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ രാജ്യത്തിന്റെ അംബാസിഡറായി നിയമിക്കാനും അവർ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.