കാസറഗോഡ്. പുഴയിൽ നിന്ന്അനധികൃത മണൽകടത്ത് പോലീസ് സംഘം നടത്തിയ റെയ്ഡിൽ പത്ത് വള്ളങ്ങൾ പിടികൂടി.
കാസറഗോഡ് ഡിവൈ.എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കുമ്പളഷിറിയ പുഴയിൽ നിന്ന് അനധികൃതമായി മണൽ ഊറ്റുകയായിരുന്ന 10 വള്ളങ്ങൾ പിടികൂടിയത്.
ആരിക്കാടികടവത്ത്,, പി. കെ. നഗർ, ഒളയം. ഷിറിയ എന്നീ കടവുകളിൽ നിന്നാണ് അനധികൃതമായി മണൽ വാരലിന് ഉപയോഗിച്ച വള്ളങ്ങൾ പോലീസ്പിടികൂടിയത്.
കുമ്പള സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. പ്രമോദ്, എസ്.ഐ.വി.കെ. അനീഷ്, അഡീഷണൽ എസ്.ഐ.മനോജ് സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, കാശിഫ് മിൻഹാജ്, ഉണ്ണികൃഷ്ണൻ, ഷറഫുദ്ദിൻ. തമ്പി എന്നിവരും ഉണ്ടായിരുന്നു. വള്ളങ്ങൾ കസ്റ്റഡിയിലെടുത്ത പോലീസ് ഉടമകൾക്കെതിരെ കേസെടുത്തു.