കോവിഡ് പോരാട്ടത്തിൽ ഇന്ത്യയെ കൈവിടാതെ സൗദി; 60 ടൺ ഓക്‌സിജൻ കൂടി അയച്ചു

Latest ഇന്ത്യ ഗൾഫ്

റിയാദ്: രാജ്യം കോവിഡിൽ പതറുമ്പോൾ കൈവിടാതെ വീണട്ും കൈത്താങ്ങായി സൗദി അറേബ്യ. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടൺ ലിക്വിഡ് ഓക്‌സിജൻ കൂടി സൗദിയിൽ നിന്ന് കയറ്റി അയച്ചു. മൂന്ന് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജൻ ഇന്ത്യയിലേക്ക് അയച്ചത്.

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ നേരത്തെ 80 ടണ്‍ ലിക്വിഡ് ഓക്‌സിജനും ചികിത്സാ സഹായങ്ങളും സൗദി ഇന്ത്യയിലേക്ക് അയച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യ നല്‍കിയ സഹായത്തിന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *