തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
നാളെ മുതൽ 21 വരെ ഒമ്പതാം വരെയുള്ള ക്ലാസുകാർക്ക് ഉച്ചവരെ മാത്രമാകും അധ്യായനം.
പ്രീപ്രൈമറി ക്ലാസുകളിൽ പകുതി കുട്ടികൾ മാത്രമാകും ഉണ്ടാകുക.10, 11, 12 ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിൽ ഉള്ള പോലെ തുടരും.
ഫെബ്രുവരി 21 മുതൽ മുഴുവൻ കുട്ടികളും സ്കൂളിലെത്തുമെന്നും ക്ലാസുകൾ വൈകുന്നേരം വരെയാക്കുമെന്നും മന്ത്രി അറിയിച്ചു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസം ആയിരിക്കും. എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷയുണ്ടാകും.
എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു.