മഞ്ചേശ്വരം:പൗരപ്രമുഖനും എസ്ഡിപിഐ നേതാവുമായ മച്ചംപാടിയിലെ ഹസ്സന് കേരി (42) നിര്യതനായി. മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ സജീവസാന്നിധ്യമായ ഹസ്സന് കോവിഡ് പോസിറ്റീവായി പിന്നീട് നെഗറ്റിവായെങ്കിലും ന്യുമോണിയയാണ് മരണകാരണം.
ഭാര്യ: ഹസീന. മക്കള്‍: അനൂഫ, അനസ്, അസിം. സഹോദരങ്ങള്‍: അബ്ദുര്‍റസാഖ്, അബ്ദുല്‍മജീദ്, ജാബിര്‍, സുബൈര്‍, ഖദീജ, നഫീസ, മൈമൂന, ജമീല, റുഖിയ, മറിയം. മച്ചംപാടിയിലെ മൊയ്തീന് കുഞ്ഞി ആസിയമ്മ എന്നിവയുടെ മകനാണ്.
എസ്ഡിപിഐ നേതാക്കളായ ഇഖ്ബാല്‍ ഹൊസങ്കടി, എന്യു അബ്ദുല്‍സലാം, ഖാദര്‍അറഫ, സി എ സവാദ്, അന്‍സാര്‍ ഹൊസങ്കടി, മുബാറക്ക് കടമ്പാര്‍, അഷ്റഫ് ബടാജെ, പോപുലര്‍ ഫ്രണ്ട് നേതാക്കളായ ശബീര്‍ മച്ചംപാടി, ശംസുദ്ദീന്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.