കോട്ടയം: എസ്ഡിപിഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി നേതാവിന്റെ കത്ത്. ബിജെപി മധ്യമേഖല പ്രസിഡന്റ് ടി എൻ ഹരിയാണ് കത്തയച്ചത്.
സംഘടനയുടെ ഫണ്ടിംഗും തീവ്രവാദബന്ധവും അടക്കം വിഷയങ്ങളില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
സമീപകാലത്ത് നടന്ന രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും പറയുന്നു.
കേരളം തീവ്രവാദികളുടെ സങ്കേതമായെന്നും എസ്ഡിപിഐയുടെ ത്രീവ്രവാദ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുന്നതായും ഹരി കത്തില്‍ ആരോപിക്കുന്നു.