കാഞ്ഞങ്ങാട്: ചിത്താരി മുക്കൂടില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിൽ സുസുക്കി ആക്‌സസ് സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 7.56 ലിറ്റര്‍ കര്‍ണാടക മദ്യം ഹോസ്ദുര്‍ഗ് എക്‌സൈസ് പിടികൂടി.
വാഹനം കസ്റ്റഡിയിലെടുത്ത് പുളിയക്കാട് വീട്ടില്‍ ഷൈജു.കെ .പി, (36 വയസ്) എന്നയാള്‍ക്കെതിരെ ഹോസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വി.പ്രസന്നകുമാറും പാര്‍ട്ടിയും ചേര്‍ന്ന് ഒരു അബ്കാരി കേസെടുത്തു.
വാഹനം ഉപേക്ഷിച്ച് അബ്കാരി ഓടിപ്പോയതിനാല്‍ തത്സമയം അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ബാബു.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീകാന്ത് എ, ജോസഫ് അഗസ്റ്റിന്‍, അഖിലേഷ് എം.എം, ജിഷാദ് ശങ്കര്‍ എം.വി, ഡ്രൈവര്‍ ബിജു എന്നിവര്‍ ഉണ്ടായിരുന്നു.