സേട്ട് സാഹിബ് അനുസ്മരണം നടത്തും: എൻ.എൽ.യു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട് –
ദീർഘകാലം ഇന്ത്യൻ പാർലമെൻറിൽ പിന്നോക്ക – ന്യൂനപക്ഷ സാധാരണക്കാരുടെ ശബ്ദവും ഐ.എൻ.എൽ.അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന ഇബ്രാഹീം സുലൈമാൻ സേട്ട് സാഹിബിൻ്റെ ജന്മശതാബ്ദിയുടെ ഭാഗമായി എൻ.എൽ.യു.ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേട്ട് സാഹിബ് അനുസ്മരണം നവംബർ – 15 ന് 2 മണിക്ക് പാലക്കുന്ന് ഐ.എൻ.എൽ.ഓഫീസിൽ നടത്താൻ എൻ.എൽ.യു.ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു’
പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.എ.ജലീൽ ഉൽഘാടനം ചെയ്തു.
ഹനീഫ ഹാജി, മുഹമ്മദ് കൊടി, ഹനീഫ് ബൈക്ക പള്ളി, സമീർ ചെമ്പരിക്ക എന്നിവർ സംസാരിച്ചു
ജനറൽ സെക്രട്ടറി ഹനീഫ് കടപ്പുറം സ്വാഗതവും, ട്രഷറർ ഹമീദ് മുക്കോട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *