മലപ്പുറം: മഞ്ചേരിയിൽ പോക്സോ കേസിൽ ഉൾപ്പെട്ട മദ്രസ അദ്ധ്യാപകന് ഏഴ് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞിൽ പെരിന്താറ്റിൽ സ്വദേശി തേറമ്പൻ വീട്ടിൽ അബൂബക്കറിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്.
എട്ട് വയസ് പ്രായമുള്ള പെൺകുട്ടിയെ ഇയാൾ മദ്രസയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മഞ്ചേരി മുള്ളമ്പാറ മദ്രസ അദ്ധ്യാപകനാണ് അബൂബക്കർ.
2016 ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള കാലയളവിലായിരുന്നു പീഡനം. കുട്ടി പീഡന വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. പിന്നീട് രക്ഷിതാക്കൾ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.