കാറിൽ കടത്തിയ മയക്കുമരുന്നുമായി കാ​സ​ര്‍കോ​ട് സ്വദേശിയടക്കം ആറംഗ സംഘം ആലപ്പുഴ എ​ട​ത്വയിൽ പിടിയിൽ

Latest കേരളം പ്രാദേശികം

കാ​റി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ കാസറഗോഡ് സ്വദേശിയടക്കം ആ​റം​ഗ സം​ഘ​ത്തെ എ​ട​ത്വ പോലീസ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ പാ​തി​ര​പ്പ​ള്ളി​ല്‍ ത​കി​ടി​വെ​ളി​യി​ല്‍ അ​രു​ണ്‍രാ​ജ് (25), കാ​സ​ര്‍കോ​ട് ചെ​മ്മ​നാ​ട് ഫാ​ത്തി​മ മ​ന്‍സി​ല്‍ അ​ബ്​​ദു​സ്സ​ലാം (27), ആ​ല​പ്പു​ഴ സീ​വ്യു വാ​ര്‍ഡി​ല്‍ പു​തു​വ​ല്‍ പു​ര​യി​ടം ജി​ഷാ​ദ് (29), എ​റ​ണാ​കു​ളം കൊ​ച്ചി​ൻ കോ​ര്‍പ​റേ​ഷ​നി​ല്‍ കു​രി​ശി​ങ്ക​ല്‍ ബ്ര​യി​നു ജെ​ന്‍സ​ണ്‍ (23), എ​റ​ണാ​കു​ളം നെ​ട്ടൂ​ര്‍ ത​ച്ചു​ത​റ നോ​ബി​ള്‍ (29), എ​റ​ണാ​കു​ളം മ​ര​ട് എ​സ്.​എ​ന്‍ ജ​ങ്​​ഷ​നി​ല്‍ കു​ന്ന​ല​ക്കോ​ട്ട് വീ​ട്ടി​ല്‍ റോ​ണി (24) എ​ന്നി​വ​രെ​യാ​ണ് പോലീസ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍നി​ന്ന് മാ​ര​ക​ശേ​ഷി​യു​ള്ള 16 ഗ്രാം ​എം.​ഡി.​എം.​എ, മു​ക്കാ​ല്‍ കി​ലോ ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ആണ് സം​ഭ​വം. പോലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍ന്ന് തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്ന് കാ​റി​ല്‍ എ​ത്തി​യ സം​ഘ​ത്തെ ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നി​ര്‍ത്താ​തെ ക​ട​ന്നു​ കളയുകയും പോലീസ് പി​ന്തു​ട​ര്‍ന്ന​തി​നൊ​പ്പം സ്​​റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് കോ​ള​ജി​ന് സ​മീ​പം മ​റ്റൊ​രു വാ​ഹ​നം റോ​ഡി​ന് കു​റു​കെ ഇ​ട്ട് സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *