തിരുവനന്തപുരം: കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഒാക്സിജൻ സംസ്ഥാനത്തിനുതന്നെ ലഭ്യമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ഓക്സിജൻ അലോക്കേഷൻ കമ്മിറ്റി തീരുമാനപ്രകാരം േമയ് 10 വരെ തമിഴ്‌നാടിന് 40 ടൺ ഓക്സിജൻ ലഭ്യമാക്കും. മേയ് പത്തിന് ശേഷം കേരളത്തിനുപുറത്തേക്ക് ഓക്സിജൻ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാെണന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആക്റ്റിവ് കേസുകൾ േമയ് 15 ഓടെ ആറുലക്ഷമായി ഉയർന്നേക്കാം. അങ്ങനെ വന്നാൽ ആശുപത്രിയിലാവുന്നവരുടെ എണ്ണവും സ്വാഭാവികമായി ഉയരും. അപ്പോൾ 450 ടൺ ഓക്സിജൻ ആവശ്യമായി വരും. ഇൗ സാഹചര്യത്തിൽ ഇവിടെ പ്രതിദിനം ഉൽപാദിപ്പിക്കുന്ന 219 ടൺ ഓക്സിജനും കേരളത്തിന് അനുവദിക്കണം. അധികം വേണ്ടി വരുന്നത് സ്റ്റീൽ പ്ലാൻറുകളിൽനിന്ന് ലഭ്യമാക്കണം.